1 GBP = 104.21
breaking news

മ്യാന്മറിൽ വീണ്ടും വെടിവയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

മ്യാന്മറിൽ വീണ്ടും വെടിവയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

മാ​ൻ​ഡ​ലാ​യ്​: മ്യാ​ന്മ​റി​ൽ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​ർ​ക്കു​നേ​രെ വീ​ണ്ടും വെ​ടി​വെ​പ്പ്. ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ മ​ര​ണം 70നോ​ട​ടു​ത്തു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സൈ​ന്യം യു​ദ്ധ​ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കു​ന്നെ​ന്ന്​ ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​രോ​പി​ച്ചു.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ മ​യം​ഗി​ൽ വ്യാ​ഴാ​ഴ്​​ച സു​ര​ക്ഷ​സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. മ്യാ​ന്മ​റി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ യാം​ഗോ​നി​ലെ നോ​ർ​ത്ത് ഡാ​ഗോ​ൺ ജി​ല്ല​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ആ​ഭ്യ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ര​ണ്ടു​ മാ​സ​മാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ആ​യി​ര​ങ്ങ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഓ​ങ്​ സാ​ൻ സൂ​ചി ആ​റു​ ല​ക്ഷം ഡോ​ള​റി​െൻറ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന്​ സൈ​നി​ക വ​ക്താ​വ്​ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സാ​വ് മി​ൻ തു​ൻ വ്യാ​ഴാ​ഴ്ച ത​ല​സ്ഥാ​ന​മാ​യ ന​യ്​​പി​ഡാ​വി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ വി​ൻ മൈ​ൻ​റും നി​ര​വ​ധി കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും അ​ഴി​മ​തി​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പു​തി​യ ആ​രോ​പ​ണ​ങ്ങ​ൾ സൂ​ചി​യു​ടെ ത​ട​വ്​ നീ​ളാ​ൻ ഇ​ട​യാ​ക്കും. സ്ത്രീ​ക​ൾ, യു​വാ​ക്ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ മ്യാ​ന്മ​ർ സു​ര​ക്ഷ​സേ​ന ന​ട​ത്തി​യ അ​ക്ര​മ​ത്തെ 15 അം​ഗ യു.​എ​ൻ സു​ര​ക്ഷ സ​മി​തി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. മ്യാ​ന്മ​റി​ലെ ഒ​ട്ടു​മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റി​െ​ക്കാ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നെ അ​ടി​ച്ച​മ​ർ​ത്താ​ൻ മൃ​ഗീ​യ അ​ക്ര​മ​മാ​ണ്​ സൈ​ന്യം ന​ട​ത്തു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more