1 GBP = 104.13
breaking news

പന്ത്രണ്ടാമത് മുട്ടുചിറ സംഗമം ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ വെയിൽസിലെ കെഫന്‍ലി പാര്‍ക്കില്‍…

പന്ത്രണ്ടാമത് മുട്ടുചിറ സംഗമം ഒക്ടോബര്‍ 15, 16, 17 തീയതികളില്‍ വെയിൽസിലെ കെഫന്‍ലി പാര്‍ക്കില്‍…

ആഘോഷപ്പെരുമ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും യുകെയിലെ ഏറ്റവും പ്രശസ്തമായ  മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളിലായി വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ച് വന്‍ ജനപങ്കാളിത്തത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദ സ്പര്‍ശനത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിലെ ഏകദേശം നൂറിലധികം കുടുംബാംഗങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എല്ലാ കുടുംബാംഗങ്ങളേയും കോര്‍ത്തിണക്കി വന്‍ ജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന യുകെയിലെ ഏറ്റവും പ്രശസ്തമായ സംഗമമാണ് മുട്ടുചിറ സംഗമം ഇന്‍ യുകെ.

കേരളത്തിന്റെ  ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹ്യ കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കല്‍, കോട്ടയം മുന്‍ എം പി ജോസ് കെ മാണി, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, കടുത്തുരുത്തി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായി പി വി സുനില്‍, മുട്ടുചിറ ഫൊറോന പള്ളിയിലെ വൈദീക ശ്രഷ്ടര്‍ തുടങ്ങി നിരവധി മത സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാര്‍  ആശംസകളുമായി എത്താറുണ്ട്.

വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും, പരിസര പ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്നങ്ങളിലിടപ്പെടുവാനും കൂടാതെ ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റുകൂട്ടുന്നു. കൂടാതെ നാട്ടില്‍ നിന്ന് യുകെയില്‍ എത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയായും  സംഗമവേദിക്ക് മാറുന്നു എന്നുള്ളതും മുട്ടുചിറ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ റവ.ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് പ്രധാന സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. റവ. ഫാ. വര്‍ഗീസ് നടയ്ക്കല്‍ രക്ഷാധികാരിയായും ജോണി കണിവേലില്‍ കണ്‍വീനറായും വിന്‍സന്റ് പോള്‍ പാണകുഴിയുടേയും റോയ് പറമ്പലിന്റെയും മേല്‍നോട്ടത്തിലാണ് ഈ  വർഷത്തെ സംഗമ പരിപാടികള്‍ നടത്തപ്പെടുന്നത്. ഈ പ്രാവശ്യവും വ്യത്യസ്തമായ കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും അണിയിച്ചൊരുക്കി സംഗമത്തിൽ ഒരു നവ്യാനുഭൂതി സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിലാണ് വിന്‍സന്റ് പോളും റോയി പറമ്പിലും.

ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പ്രധാന സംഗമ ദിവസമായ ഒക്ടോബര്‍ 17ന് സംഗമത്തിന് എത്തിച്ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

ജോണി കണിവേലില്‍ -07889800292

വിന്‍സന്റ് പോള്‍ – 07885612487

റോയി പറമ്പില്‍ – 07572523333

സംഗമം നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

cefn lea park,

doifox,

Newton,

SY16 4AJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more