1 GBP = 104.85
breaking news

കെന്റില്‍ മെഡ്വേ കേരളാ കമ്യൂണിറ്റിയുടെ ഗന്ധര്‍വഗാനനിശയും ചാരിറ്റി ഫണ്ട് സമാഹരണവും ഫെബ്രുവരി നാലിന്

കെന്റില്‍ മെഡ്വേ കേരളാ കമ്യൂണിറ്റിയുടെ ഗന്ധര്‍വഗാനനിശയും ചാരിറ്റി ഫണ്ട് സമാഹരണവും ഫെബ്രുവരി നാലിന്

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ആരവം കെട്ടടങ്ങും മുമ്പേ കെന്റിലെ മെഡ്വേ കേരളാ കമ്യൂണിറ്റി മലയാളികള്‍ക്കായി വീണ്ടുമൊരു വിസ്മയമൊരുക്കുന്നു. അഭിജിത് കൊല്ലത്തിന്റെ ഗാനമേളയാണ് മെഡ്വേ കേരള കമ്യൂണിറ്റിയുടെ രണ്ടാമത്തെ പുതുവത്സര സമ്മാനം. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദ സൗകുമാര്യവുമായി ഏറെ സാമ്യമുള്ള ശബ്ദം കൊണ്ട് ശ്രദ്ധേയനാണ് അഭിജിത് കൊല്ലം.

അഭിജിത്തിന്റെ ഗാനമേളയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ പണവും അനാഥരുടെയും ആലംബഹീനരുടെയും അത്താണിയായി പ്രവര്‍ത്തിക്കുന്ന ‘അമ്മ ചാരിറ്റി’ എന്ന സംഘടനയ്ക്ക് നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി നാലിന് വൈകിട്ട് ആറു മുതല്‍ റെയിന്‍ഹാം സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ വച്ചാണ് ഗാനമേള നടക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Rainham School for Girls

Derwent Way

gillingham

ME8 0BX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more