യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡുകളിലൊന്നായ വി ഫോര്‍ മ്യൂസിക് കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹായിക്കുവാനായി ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ മ്യൂസിക് ഡാന്‍സ് ത്രില്ലറുമായെത്തുന്നു. ഡിസംബര്‍ മാസം 30ന് ലിവര്‍പൂളിലെ സെന്റ്. മൈക്കിള്‍സ് ഐറീഷ് സെന്ററില്‍ വച്ച് വൈകുന്നേരം 7 മണിക്കാണ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്.
ഡാന്‍സും പാട്ടും കോമഡിയുമൊക്കെയായി വര്‍ഷാവസാനത്തേയും, പുതുവര്‍ഷത്തെ സ്വീകരിക്കുവാനുമായി ആണ് പരിപാടി സംലടിപ്പിച്ചിട്ടുള്ളത്. വി ഫോര്‍ യു ബാന്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹായിക്കുവാനായി പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഉപയോഗിക്കുവാനാണ് സംഘാടകരുടെ പദ്ധതി. ടിക്കറ്റൊന്നിന് 10 വയസിന് മുകളിലുള്ളവര്‍ക്ക് 12 പൗണ്ടും, 10 വയസിന് താഴെയുള്ളവര്‍ക്ക് 6 പൗണ്ടുമാണ് നിരക്ക്. പ്രോഗ്രാം കാണുന്നതിനും ഫുഡിനുമടക്കമാണ് 12 പൗണ്ട് ചാര്‍ജ് ചെയ്യുന്നത്.

ക്രിസ്തുമസും, പുതുവത്സരവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ ഒരു ചെറിയ സഹായം ഈ ചാരിറ്റി പ്രോഗ്രാമിനെ സഹായിക്കുവാനായി ഉപയോഗിക്കുമ്പോള്‍ ലോക രക്ഷകനായ ഉണ്ണിയേശുവിനെ സ്വീകരിക്കുവാന്‍ നമ്മള്‍ കൂടുതല്‍ യോഗ്യത നേടുകയാണ് ചെയ്യുന്നത്. ആയതിനാല്‍ പരിപാടിയിലേക്ക് എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകരായ വി ഫോര്‍ യു മ്യൂസിക് ബാന്‍ഡ് ടീമംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ പറയുന്നവരുമായി ബന്ധപ്പെടുക :-
ഷാജു ഉതുപ്പ് കുടിലില്‍ – O793159I307
സുനില്‍ (കറിച്ചട്ടി) – O7710177425
ഷിബു പോള്‍ – O7737089568
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
ST. Michael’s lrish Centre,
6 Boundary Lane,
Liverpool,
L6 5JG
വാര്‍ത്ത: അലക്‌സ് വര്‍ഗീസ്
click on malayalam character to switch languages