1 GBP = 103.94
breaking news

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ജയ്പൂരിൽ ഇൻഷുറൻസ് തുകയായി 2 കോടി രൂപ ലഭിക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വാഹനാപകടമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കൊലപാതകം. ഭർത്താവ് ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശാലു ദേവി(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ അഞ്ചിന് ഭർത്താവ് മഹേഷിൻ്റെ നിർദേശപ്രകാരം ശാലു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയിരുന്നു. സഹോദരൻ രാജുവിനൊപ്പം ബൈക്കിലായിരുന്നു യാത്ര. പുലർച്ചെ 5.45ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരിന്നു.

ശാലു സംഭവസ്ഥലത്തും രാജു ചികിത്സയിലിരിക്കെയും മരിച്ചു. വാഹനാപകടമാണെന്ന് ശാലുവിന്റെ വീട്ടുകാർ കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഹിറ്റ് ആന്റ് റൺ എന്ന് കരുതിയ കേസ് പിന്നീട്‍ കൊലപാതകമായി മാറി. ഭർത്താവ് മഹേഷ് ചന്ദ് ശാലുവിന് വേണ്ടി ഒരു ഇൻഷുറൻസ് എടുത്തിരുന്നുവെന്നും സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ടാൽ ഒരു കോടി രൂപയും, അപകട മരണമാണെങ്കിൽ 1.90 കോടി രൂപ ലഭിക്കുമെന്നും പൊലീസ് കണ്ടെത്തി.

ഈ തുക ലഭിക്കാൻ മഹേഷ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്ന് പൊലീസ് മനസിലാക്കി. മഹേഷിനെ കസ്റ്റഡയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ശാലുവിനെ കൊല്ലാൻ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന് 5.50 ലക്ഷം രൂപ നൽകിയെന്നും പ്രതി മൊഴി നൽകി. മഹേഷും ശാലുവും 2015 ൽ വിവാഹിതരായെന്നും ദമ്പതികൾക്ക് ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.

വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ശാലു മാതൃവീട്ടിൽ താമസിക്കാൻ തുടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. സ്ത്രീധന കേസിലും മഹേഷ് പ്രതിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more