1 GBP = 104.15
breaking news

നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

നടനും എംഎൽഎയുമായ മുകേഷിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ രംഗത്ത്, ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് വിനയൻ മുകേഷിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. അമ്മയോഗത്തിൽ ഷമ്മി തിലകനും മുകേഷും തമ്മിൽ വാക്കേറ്റമുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിമർശനം.

കലാകാരനും ജനപ്രതിനിധിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവ മഹിമ അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നു തന്നെ പുറത്തു വന്നത് വളരെ നന്നായെന്ന് വിനയൻ പറയുന്നു. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും വൈരാഗ്യം തീർക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിനയൻ കുറിച്ചിരിക്കുന്നു.

ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാർഥന്മാർ ഇടതുപക്ഷ മുന്നണിയുടെ ലേബലിൽ നിന്ന് എംഎൽഎ വരെയാകുന്നു എന്നതാണ് ഏറെ അദ്ഭുതപ്പെടുത്തുന്ന കാര്യമെന്നും വിനയൻ. 2014ൽ തന്റെ സിനിമയ്ക്കു വേണ്ടി 50,000 രൂപ അഡ്വാൻസ് വാങ്ങിയ ഷമ്മി തിലകൻ അത് തിരികെ നൽകി പിന്മാറിയിരുന്നുവെന്നും നല്ല പ്രഷർ ഉള്ളതിനെ തുടർന്നാണ് പിന്മാറ്റമെന്നാണ് ഷമ്മി പറഞ്ഞിരുന്നതെന്നും വിനയൻ പറയുന്നു. ഇതിനു പിന്നിൽ മുകേഷാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും വിനയൻ പോസ്റ്റിൽ കുറിക്കുന്നു.

തിലകൻ ചേട്ടനൊപ്പം വിനയൻ നിന്നതാണ് മുകേഷിന് ഇഷ്ടപ്പെടാത്തതെന്ന് കമ്മിറ്റിയിൽ മുകേഷ് പറഞ്ഞതായി അറിഞ്ഞുവെന്ന് വിനയൻ. അമ്മയുടെ മീറ്റിംഗിൽ തിലകൻ ചേട്ടന് പൊലീസ് പ്രൊട്ടക്ഷനോടു കൂടി വരേണ്ട സാഹചര്യം ഒരുക്കിയത് നിങ്ങളൊക്കെ കൂടിയായിരുന്നു എന്ന കാര്യം മറക്കേണ്ടെന്നും വിനയൻ പറയുന്നു. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും വിനയൻ വർഷങ്ങളായി പറഞ്ഞിരുന്നതാണ് ശരിയെന്ന് ഇപ്പോൾ മനസിലായിട്ടുണ്ടെന്നും വിനയൻ വ്യക്തമാക്കുന്നു.

തനിക്ക് ഇഷ്ടമുള്ള നടനായിരുന്നു മുകേഷെന്നും അതിനാലാണ് ഏഴെട്ടു സിനിമകൾ ഒന്നിച്ച് ചെയ്തതെന്നും വിനയൻ പറയുന്നു. ആ മുകേഷിന് ഇത്ര വലിയ പാരവെപ്പുകാരനും മനുഷ്യത്വഹീനനും ആകാൻ കഴിയുന്നതെങ്ങനെയെന്ന് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും വിനയൻ.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more