1 GBP = 104.15
breaking news

ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല: എംഎസ് ധോണി

ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല: എംഎസ് ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ് ധോണി. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി.

“നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കിൽ നന്നായിരുന്നു. ഒരു പെർഫക്ട് ഗെയിമായിരുന്നു അത്. നമ്മൾ പ്ലേ ഓഫിൽ കടന്നാൽ, അത് കൊള്ളാം. ഇനി നമ്മൾ പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. സ്കൂളിൽ പോലും ഞാനതിൽ അത്ര മികച്ചയാളായിരുന്നില്ല. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് പ്രത്യേകിച്ചൊരു ഗുണമില്ല. ഐപിഎൽ ആസ്വദിക്കുകയാണ് വേണ്ടത്.”- ധോണി പറഞ്ഞു.

91 റൺസിനാണ് ഇന്നലെ ചെന്നൈ ഡൽഹിയെ വീഴ്ത്തിയത്. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ആകെ നാല് താരങ്ങളാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്. മിച്ചൽ മാർഷ് (25), ശാർദ്ദുൽ താക്കൂർ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാർണർ (19) എന്നിവരൊഴികെ ബാക്കിയാർക്കും മികച്ച പ്രകടനം നടത്താനായില്ല. ചെന്നൈക്കു വേണ്ടി മൊയീൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more