1 GBP = 103.94
breaking news

മെൽബണിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: പെൺകുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തി

മെൽബണിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: പെൺകുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തി

മെൽബൺ: ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പെൺകുട്ടിക്കെതിരെ  ആസ്ട്രേലിയൻ കോടതി കൊലക്കുറ്റം ചുമത്തി. 18കാരിയായ ജാമി ലീ ദൊൽഹഗേയെക്കെതിരെയാണ് കോടതി കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞദിവസമാണ് മൗലിൻ റാത്തോഡ്​ എന്ന 25 കാരൻ കൊല്ലപ്പെട്ടത്. ഒാൺലൈൻ ചാറ്റിങ്​ സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി​ക്കൊപ്പം അത്താഴവിരുന്നിന്​ പോയ മൗലിനെ ജാമി ലീയുടെ വീട്ടിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി തനിച്ചു താമസിക്കുന്ന  മെൽബണിലെ സൺബറിയി​ലെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്.

സഹായംആവശ്യപ്പെട്ടതനുസരിച്ച്​ സ്ഥലത്തെത്തിയ പൊലീസെത്തി ​ റാത്തോഡിനെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അക്കൗണ്ടൻസ്​ വിദ്യാർഥിയായ മൗലിൻ റാത്തോഡ്​  നാലുവർഷമായി മെൽബണിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more