1 GBP = 104.15
breaking news

വാഹന പണിമുടക്ക് പുരോഗമിക്കുന്നു

വാഹന പണിമുടക്ക് പുരോഗമിക്കുന്നു

തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെയും തൊഴിലുടമ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെ തുടരും.
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂർ പണിമുടക്കും ഇതോടൊപ്പം നടക്കുകയാണ്. അതിനാൽ തന്നെ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി.

ട്രേഡ് യൂണിയനുകൾക്കൊപ്പം ആട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, ചരക്ക് വാഹനങ്ങൾ വർക്ക്‌ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് വിപണനകേന്ദ്രങ്ങൾ, യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾ, ഡ്രൈവിംഗ് സ്‌കൂളുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more