1 GBP = 104.21
breaking news

കനത്തമഴ; പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തിരിച്ചിറക്കി

കനത്തമഴ; പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തിരിച്ചിറക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സന്ദർശിക്കാനായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സഞ്ചരിച്ച ഹെലികോപ്​റ്റർ തിരിച്ചിറക്കി. പ്രതികൂല കാലാവസ്​ഥമൂലം ഹെലികോപ്​ററർ യാത്ര തുടരാനാകാത്തതിനെ തുടർന്നാണ്​ തിരിച്ചിറക്കിയത്​. പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയതായാണ്​ വിവരം. കൊച്ചി നേവി ആസ്​ഥാനത്തു നിന്ന്​ പറന്നുയർന്ന ഉടൻ ഹെലികോപ്​റ്റർ തിരിച്ചിറക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി. സദാശിവവും പ്രധാനമന്ത്രിക്കൊപ്പം ഹെലികോപ്​റ്ററിലുണ്ടായിരുന്നു.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ദ്ദേ​ഹം ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോ​മ​നി​രീ​ക്ഷ​ണ​ം ന​ട​ത്തു​ന്നതിനായി രാ​വി​ലെ പ്രത്യേക വിമാനത്തിൽ കൊ​ച്ചി​ നേവി ആസ്​ഥാനത്തെത്തിയിരുന്നു. എട്ടിന്​ വ്യോമ നിരീക്ഷണം തുടങ്ങുമെന്ന്​ അറിയിച്ചിരുന്നെങ്കിലും കനത്ത മഴമൂലം പ്രധാനമന്ത്രി കുറച്ചു സമയം നേവൽ ബേസിൽ തന്നെ തുടരുകയായിരുന്നു. മഴ ശമിച്ചപ്പോൾ ഹെലികോപ്​റ്റർ വ്യോമ നിരീക്ഷണത്തിനായി പുറപ്പെ​െട്ടങ്കിലും അൽപ്പം പറന്നുയർന്ന ശേഷം കനത്ത മഴമൂലം യാത്ര തുടരാനാകാത്തതിനാൽ തിരിച്ചിറക്കുകയായിരുന്നു.

വ്യോ​മ​മാ​ർ​ഗം പ​ത്ത​നം​തി​ട്ട, റാ​ന്നി, ആ​ല​പ്പു​ഴ, ആ​ലു​വ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്​. ഇൗ യാത്ര റദ്ദാക്കി. എന്നാൽ അവലോകന യോഗം നടത്തുമെന്നാണ്​ റിപ്പോർട്ട്​. 10.30​ന്​ ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങാനാണ്​ ഷെഡ്യൂൾ. പ്ര​ള​യ​ത്തെ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more