1 GBP = 104.15
breaking news

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാചക വിദഗ്ദരും. ആറ് കേന്ദ്രമന്ത്രിമാരും 100 കമ്പനികളുടെ സിഇഒമാരും മോദിക്കൊപ്പം ചടങ്ങില്‍ ഇവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ 32 പാചക വിദഗ്ദര്‍ കടല്‍ കടന്നത്.

മോദിയടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ഭക്ഷണം നിര്‍ബന്ധമായതിനാല്‍ സാധന സാമഗ്രികളും പ്രത്യേക വിമാനത്തില്‍ ദാവോസില്‍ എത്തിച്ചിരുന്നു. 1,000 കിലോഗ്രാം സുഗന്ധവ്യഞ്ജനങ്ങളാണ് സംഘം കരുതിയതെന്നാണ് റിപ്പോര്‍ട്ട്.

സംഘത്തിലെ  എല്ലാവര്‍ക്കുമായി ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയ പാചക വിദഗ്ദര്‍ മോദിക്ക് മാത്രം ഗുജറാത്തി വിഭവങ്ങളായിരുന്നു തയ്യാറാക്കി നല്‍കിയതെന്ന്   ഇന്ത്യന്‍ സംഘത്തിന്റെ ലോജിറ്റിക്‌സ് തലവന്‍ രഘു ധീര പറഞ്ഞു. ഇത്രയും പേരുടെ സംഘം ഇന്ത്യയില്‍ 12,000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിധം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാവോസില്‍ നടന്ന ചടങ്ങില്‍ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ മോദി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ ക്ഷണിക്കുകയും ചെയ്‌തു. ഇവര്‍ക്കായി ചു​വ​പ്പ് നാ​ടയ്‌ക്ക് പകരം ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more