1 GBP = 104.15
breaking news

ഒരു മില്യൺ പൗണ്ട് വിലയുള്ള ആഢംബര വസതിയിൽ പോളിഷ് യുവാവിനെ വീട്ടുജോലിക്കായി നിയോഗിച്ചത് പ്രതിഫലമായി ഭക്ഷണവും താമസവും നൽകി; ഇന്ത്യൻ വംശജയായ യൂണിവേഴ്‌സിറ്റി ലെക്ച്ചററും ഭർത്താവും അറസ്റ്റിൽ

ഒരു മില്യൺ പൗണ്ട് വിലയുള്ള ആഢംബര വസതിയിൽ പോളിഷ് യുവാവിനെ വീട്ടുജോലിക്കായി നിയോഗിച്ചത് പ്രതിഫലമായി ഭക്ഷണവും താമസവും നൽകി; ഇന്ത്യൻ വംശജയായ യൂണിവേഴ്‌സിറ്റി ലെക്ച്ചററും ഭർത്താവും അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിലെ തുറമുഖ നഗരമെന്നറിയപ്പെടുന്ന സൗത്താംപ്ടണിൽ 1.2 മില്യൺ പൗണ്ട് വിലയുള്ള ആഢംബര ഭവനത്തിൽ പോളിഷ്‌കാരനായ യുവാവിനെ വീട്ടിലെ മറ്റു ജോലിക്കായി നിയോഗിച്ചത് ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന പേരിലാണ്. ഇന്ത്യൻ വംശജയായ യൂണിവേഴ്‌സിറ്റി ലെക്ച്ചറർ പ്രിത്പാൽ ബിന്നിഗ്‌(56) ആണ് ഭർത്താവ് പൽവീന്ദറുമൊത്ത് സൗത്താംപ്ടണിനടുത്ത് ചിൽവർത്തിൽ തങ്ങളുടെ ആഢംബര വസതിയിൽ പോളിഷ്‌കാരനായ യുവാവിനെ പുതിയ വീട്ടിലെ മറ്റ് എക്സ്റ്റൻഷൻ ജോലികൾക്കായി നിയോഗിച്ചത്. താമസവും ഭക്ഷണവും നൽകുന്നതിന് പകരം അത്യാവശ്യം വേണ്ടുന്ന ജോലികൾ ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയായിരുന്നു. എന്നാൽ വീട്ടിന് പുറകിലെ ഗാർഡൻ ഷെഡ് ആയിരുന്നു പോളിഷ്കാരന് താമസത്തിനായി നൽകിയത്. ഭക്ഷണത്തിനായി നൽകിയത് ഡേറ്റ് കഴിഞ്ഞ സാധനങ്ങളും. ശരിയായ ടോയ്‌ലെറ്റ് സംവിധാനങ്ങളും നൽകാതെയാണ് യുവാവിനെ ഇവിടെ പാർപ്പിച്ചത്.

അയൽക്കാരോട് സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയതായി ഇയാൾ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണിൽ ഹെൽത്ത് സയൻസ് ഡിപ്പാർട്ട്മെന്റിൽ 1998 മുതൽ ലേക്‌ചററായി ജോലി ചെയ്യുകയാണ് പ്രിത്പാൽ ബിന്നിങ്. അസുഖം കാരണം എൻ എച്ച് എസ് വാൽക്കിങ് സെന്ററിൽ എത്തിയ പോളിഷ് യുവാവ് ഡോക്ടറോട് നൽകിയ വിശദീകരണമാണ് അധികൃതർ അന്വേഷണവുമായി രംഗത്തെത്തിയത്.

ബ്രിട്ടന്റെ ആന്റി സ്ലേവറി ബോഡിയാണ് അന്വേഷണം നടത്തിയത്. ആന്റി സ്‌ളേവറി ബോഡിയുടെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ടോണി ബേൺ സംഭവം ഈ യുഗത്തിലെ മനുഷ്യരെ നാണിപ്പിക്കുന്നതാണ് സംഭവമെന്ന് അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more