1 GBP = 104.15
breaking news

മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി….

മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി….
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർഹിന്ദു മലയാളി കമ്യുണിറ്റിയുടെ   ഈ വർഷത്തെ ദീപാവലി ആലോഷങ്ങൾ വളരെ വിപുലമായ പരിപാടികളോടെ നവംബർ 4 ഞായറാഴ്ച വൈകിട്ട് 5 മുതൽ 10 വരെ വിതിംങ്ടൻ രാധാകൃഷ്ണ ക്ഷേത്രത്തിൽ  വച്ച്  നടത്തുന്നതാണ്. ദീപാവലി ആഘോഷങ്ങൾ  വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
 ദീപാവലിയുടെ പിന്നിലെ  ഐതീഹ്യം തിൻമയുടെ മേൽ നന്മയുടെ വിജയം എന്നാണ്  രാവണനെ തോല്പിച്ച് രാമൻ  സീതാസമേതനായി അയോധ്യയിലെത്തിയതിൻെറ ആഘോഷമെന്നും, നരാകാസുരനെ ശ്രീകൃഷ്ണഭഗവാൻ തോല്പിച്ച ദിവസമെന്നും രണ്ട് രീതിയിൽ അറിയപ്പെടുന്നു .
മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വർഷത്തെ ദീപാവലിയിലെ പ്രധാന ആകർഷണം ലക്ഷ്മിപൂജ,ഭജൻ,വെടിക്കെട്ട് എന്നിവയാണ്. എല്ലാ ഭക്ത ജനങ്ങളേയും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം  ക്ഷണിച്ചുകൊള്ളുന്നു.
ദീപാവലി ആഘോഷങ്ങളുടെ സമയക്രമം:-
5 PM – 6 PM – നിലവിളക്കുകൾ ക്രമീകരിക്കൽ, ഡെക്കറേഷൻ.
6 PM – 7 PM – ലക്ഷമി പൂജ
7 PM – 7.45 PM – ഭജന
7.45 PM – 8.30 PM – വെടിക്കെട്ട്
8.30 PM – 9.30 PM – അന്നദാനം
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
ഹരികുമാർ.കെ.വി – 07403344590,
സിന്ധു ഉണ്ണി – 07979123615.
ക്ഷേത്രത്തിന്റെ വിലാസം:-
Radhakrishna Mandir
Brunswick Road
Withington
M20 4QB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more