1 GBP = 104.15
breaking news

എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കും…

എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കും…

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (എം.എം.സി.എ) ഡാൻസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 6.30ന് ടിമ്പർലി ബ്രൂംവുഡ് കമ്യൂണിറ്റി സെൻ്ററിൽ എം.എം.സി.എ പ്രസിഡൻ്റ് ശ്രീ. ആഷൻ പോൾ ഡാൻസ് ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിക്കും. ജോയിൻറ് സെക്രട്ടറി സുമേഷ് നന്ദി പ്രകാശിപ്പിക്കും.

അനുഗ്രഹീത കലാകാരി ദിവ്യ രഞ്ജിത്ത് ആയിരിക്കും ഡാൻസ് ക്ലാസ്സുകൾ നയിക്കുന്നത്. ക്ലാസ്സുകൾ ബോളിവുഡ് സ്റ്റൈലിലായിരിക്കും പഠിപ്പിക്കുന്നത്. മുതിർന്ന സ്ത്രീകൾക്ക് ഫിറ്റ്നസ്  ഡാൻസ് ക്ലാസ്സുകളും താമസിയാതെ ആരംഭിക്കുമെന്ന് കൾച്ചറൽ കോർഡിനേറ്റർമാരായ ഷൈജ സ്റ്റീഫൻ, റിയ മേരി എന്നിവർ അറിയിച്ചു.

ഡാൻസ് ക്ലാസുകളിൽ ഇനിയും ചേരുവാൻ താല്പര്യമുള്ളവർ താഴെ പറയുന്നവരെ ബന്ധപ്പെടുക:-

ജയൻ ജോൺ – 07479853619

സുമേഷ് രാജൻ – 07436375877

അലക്സ് വർഗ്ഗീസ് – 07985641921

ഡാൻസ് ക്ലാസ് നടക്കുന്ന ഹാളിൻ്റെ വിലാസം:

Broomwood Community Centre
Mainwood Rd, Timperley.WA15 7JF.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more