1 GBP = 104.15
breaking news

യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള: ലെസ്റ്റർ കേരള കമ്യൂണിറ്റിക്ക് കിരീടം; ബിസിഎംസി രണ്ടാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് വാൽമ

യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള: ലെസ്റ്റർ കേരള കമ്യൂണിറ്റിക്ക് കിരീടം; ബിസിഎംസി രണ്ടാം സ്ഥാനത്ത്; മൂന്നാം സ്ഥാനത്ത് വാൽമ

കവന്ററി : പതിനാലാമത് യുക്മ റീജിയണൽ കലാമേള കഴിഞ്ഞ ശനിയാഴ്ച കവന്ററിയിൽ വെച്ച് ജോർജ് തോമസിന്റെ നേതൃത്വത്തിൽ പ്രൗഢ ഗംഭീരമായി നടത്തുകയുണ്ടായി. കവന്ററി കേരള കമ്മിറ്റി ആതിഥേയത്വം വഹിച്ച കലാമേള യുക്മ നാഷണൽ വൈസ് പ്രസിഡന്റ്‌ ഷിജോ വർഗീസ് ഉൽഘാടനം ചെയ്തു. യുക്മ റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതം ആശംസിച്ചു. കലാമേളയിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി ഓവറാൾ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ബിർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി( ബിസിഎംസി) രണ്ടാം സ്ഥാനവും വാൽമ ( വാർവിക്ക് ആൻഡ് ലിമിങ്ങ്ടൺ സ്പാ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുക്മ ദേശീയ ഭാരവാഹികളായ ഡിക്സ് ജോർജ്, സ്മിത തോട്ടം, നാഷണൽ സമിതി അംഗം ജയകുമാർ, കലാമേള കോർഡിനേറ്റർ ഷാജൽ തോമസ്, പീറ്റർ ജോസഫ് യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ സെക്രട്ടറി, ജോബി പുതുക്കുളങ്ങര ട്രഷറർ, യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ വൈസ്പ്രസിഡന്റായ ആനി കുര്യൻ, ജോയിൻ സെക്രട്ടറി ജോൺ എബ്രഹാം , ജോയിന്റ് ട്രഷറർ ലുയിസ് മേനാചേരി ചാരിറ്റി കോർഡിനേറ്റർ ആയ ജോർജ് മാത്യു, സ്പോർട്സ് കോർഡിനേറ്ററായ സെൻസ് ജോസ് എന്നിവരും സി കെ സി പ്രസിഡന്റ് ബിബിൻ ലൂക്കോസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ കലാമേളയുടെ വിജയത്തിനായി പ്രയത്നിച്ചു.

18 അസോസിയേഷനുകളിൽ നിന്നായി നാനൂറിലധികം മത്സരാർഥികൾ പങ്കെടുത്ത കലാമേളയിൽ ആയിരകണക്കിന് കാണികളും പങ്കെടുത്തു. ബിർമിങ്ഹാം (BCMC) യിൽ നിന്നുള്ള അഞ്ജലി രാമൻ കലാതിലകവും, കലാപ്രതിഭയായി ഇതേ അസോസിയേഷനിലെ കൃഷ്ണരാഗ് പ്രവീൺ ശേഖറും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത വിജയികളായി കുട്ടികളുടെ വിഭാഗത്തിൽ അമേയകൃഷ്ണ നിധീഷ് ( Warwick and leamington) വാൽമ അസോസിയേഷനും, സബ് ജൂനിയർ വിഭാഗത്തിൽ അമേയ അഭിഷേക് ( Warwick and leamington) വാൽമ അസോസിയേഷനും, ജൂനിയർ വിഭാഗത്തിൽ സൈറ മരിയ ജിജോയും ബിർമിങ്ഹാം (BCMC)അസോസിയേഷൻ, അഞ്ജലി രാമനും ബിർമിങ്ഹാം (BCMC)അസോസിയേഷൻ, സീനിയർ വിഭാഗത്തിൽ ചന്ദന സുരേഷ് ജിജി ലെസ്റ്റർ (LKC)അസോസിയേഷൻ എന്നിവർ വിജയികളായി.

പങ്കെടുത്തു വിജയികളായ എല്ലാവർക്കും യുക്മ മിഡ്‌ലാന്ഡ്സ് കമ്മിറ്റി പ്രത്യേക അഭിനന്ദനങ്ങൾ നേർന്നു. “നിങ്ങളിൽ പലരും കഠിനാധ്വാനം ചെയ്ത ഈ മഹത്തായ നേട്ടം കാണുന്നത് ശരിക്കും പ്രശംസനീയമാണ്. നമ്മളിൽ പലരെയും ഒന്നിപ്പിച്ച കലയുടെയും സംഗീതത്തിന്റെയും സന്തോഷം ആഘോഷിക്കാനുള്ള അവസരമായിരുന്നു ഇത്. യുക്മ ദേശീയ കലാമേള ചാമ്പ്യൻഷിപ് നേടുന്നതിനായി മിഡ്‌ലാന്ഡ്സ് മേഖലയുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. പങ്കെടുത്ത എല്ലാവർക്കും, അവരെ പിന്തുണച്ച അവരുടെ കുടുംബങ്ങൾക്കും ഈ പരിപാടി ഒരു വലിയ വിജയമാക്കി മാറ്റിയ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഒരു വലിയ നന്ദി. ഭാവിയിലെ കലാമേളകൾ വിജയിപ്പിക്കുന്നതിൽ മിഡ്‌ലാന്ഡ്സ് മേഖല കാണിക്കുന്ന സർകാത്മകത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മത്സരങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.” ഷാജിൽ തോമസ് യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ കലാമേള കോർഡിനേറ്റർ, ജോർജ് തോമസ് യുക്മ മിഡ്‌ലാന്ഡ്സ് റീജിയണൽ പ്രസിഡന്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more