1 GBP =
breaking news

അർജന്‍റീനയുടെ ഭാവി ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്ന് മെസി

അർജന്‍റീനയുടെ ഭാവി ലോകകപ്പിനെ ആശ്രയിച്ചിരിക്കുമെന്ന് മെസി

ബ്രോന്നിറ്റ്സി: റഷ്യൻ ലോകകപ്പിൽ അർജന്‍റീന നടത്തുന്ന പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും തന്‍റെ അന്താരാഷ്ട്ര കരിയറിന്‍റെ ഭാവി തീരുമാനിക്കപ്പെടുകയെന്ന് ലിയോണൽ മെസി. സ്പാനിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മെസി നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പിൽ എത്രദൂരം തങ്ങൾ പോകുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെന്ന് മെസി വ്യക്തമാക്കി.

മൂന്നു ഫൈനലുകൾ തങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. ഇത് തങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടെന്നും ബാഴ്സലോണയുടെ മുന്നേറ്റനിരക്കാരൻ പറഞ്ഞു. 2014 ലോകകപ്പ് ഫൈനലിൽ അർജന്‍റീന ജർമ്മനിയോട് വളരെ ദയനീയമായി പരാജയപ്പെട്ടിരുന്നു. എക്സ്ട്രാ ടൈമിൽ ഒരു ഗോളിനായിരുന്നു പരാജയം. 2015ലും 16ലും കോപ അമേരിക്കയിൽ ചിലിയോടും പരാജയപ്പെട്ടിരുന്നു.

മെസിക്ക് ഈ ലോകകപ്പ് കാലത്ത് 31 വയസാകും. സ്പെയിൻ, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങൾക്കാണ് ഈ വർഷം സാധ്യത കൽപിക്കുന്നത്. ശനിയാഴ്ച ലോകകപ്പിൽ ഐസ് ലൻഡിനെതിരെയാണ് അർജന്‍റീനയുടെ ആദ്യമൽസരം. തുടർന്ന്, ഗ്രൂപ്പ് ഡി മൽസരങ്ങളിൽ ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് എതിരാളികൾ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more