1 GBP = 104.15
breaking news

ബ്രെക്സിറ്റ്‌ കരാറുകളിൽ 95 ശതമാനവും പൂർത്തീകരിച്ചതായി പ്രധാനമന്ത്രി തെരേസാ മേയ്

ബ്രെക്സിറ്റ്‌ കരാറുകളിൽ 95 ശതമാനവും പൂർത്തീകരിച്ചതായി പ്രധാനമന്ത്രി തെരേസാ മേയ്

ലണ്ടൻ: ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ്‌ കരാറുകളിൽ 95 ശതമാനത്തോളം പൂർത്തീകരിച്ചതായി പ്രധാനമന്ത്രി തെരേസാ മെയ്‌. പാർലമെന്റിൽ അംഗങ്ങളെ അഭിമുഖീകരിക്കവേയാണ് ഇക്കാര്യം മെയ് വ്യക്തമാക്കിയത്. നോർത്തേൺ അയർലൻഡ് അതിർത്തി വിഷയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് ഇനി പ്രധാനമായും ധാരണയാകാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ്‌ ട്രാൻസിഷൻ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കവെയാണ് മെയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്രാന്സിഷൻ കാലാവധി നീട്ടുന്നത് ബ്രെക്സിറ്റ്‌ ഡീലുകൾ കൃത്യമായി ഉറപ്പിക്കുന്നതിന് അഭികാമ്യമാണെന്നാണ് മെയ് അഭിപ്രായപ്പെട്ടത്.

എന്നാൽ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ മേയുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. മെയ്ക്ക് സ്വന്തം പാർട്ടിയിലെ ചേരിപ്പോരും കഴിവില്ലായ്മയുമാണ് ബ്രിട്ടന് നിശ്ചിത കാലയളവിനുള്ളിൽ ബ്രെക്സിറ്റ്‌ നടപ്പിലാക്കാൻ കഴിയാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ്‌ കോർഡിനേറ്റർ ഗെയ് വേർഹോഫസ്റ്റഡി ബ്രെക്സിറ്റ്‌ കരാറുകൾ 90 ശതമാനം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളുവെന്ന് സാൽസ്ബെർഗ് കമ്മിറ്റി മീറ്റിങ്ങിൽ വെളിപ്പെടുത്തി. ഐറിഷ് ബോർഡർ വിഷയം തന്നെയാണ് ഇതിൽ പ്രധാനമായും പരിഹരിക്കപ്പെടാതെ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ചർച്ചകൾ ശരിയായ ദിശയിൽ തന്നെയാണ് പുരോഗമിക്കുന്നതെന്ന് മേയ് പാർലമെന്റിൽ പറഞ്ഞു. ജിബ്രാൾട്ടറിന്റെ കാര്യ്ത്തിലും സൈപ്രസിലെ ആർ എ എഫ് വ്യോമ താവളങ്ങളുടെ കാര്യത്തിലും കൃത്യമായ കരാറുകൾ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇവർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more