1 GBP = 104.15
breaking news

റോംഫോര്‍ഡ് മലയാളികളുടെ പ്രാര്‍ത്ഥനകൾ വിഫലമായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി നഴ്‌സ്  മാത്യു മാളിയേക്കൽ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി……

റോംഫോര്‍ഡ് മലയാളികളുടെ പ്രാര്‍ത്ഥനകൾ വിഫലമായി;  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി നഴ്‌സ്  മാത്യു മാളിയേക്കൽ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി……

ലണ്ടൻ: ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മാത്യു മാളിയേക്കൽ (53)  ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന കോട്ടയം ചുങ്കം മള്ളുശ്ശേരി സ്വദേശിയും മലയാളി നഴ്‌സുമായ മാത്യു മാളിയേക്കല്‍ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.

മാത്യു ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെയാണ് കഴിഞ്ഞ ഒരാഴ്ചയായി ജീവന്‍ രക്ഷ ഉപകരണ സഹായത്തോടെയാണ് തങ്ങളുടെ സഹപ്രവർത്തകൻ്റെ  ജീവന്‍ ഡോക്ടര്‍മാര്‍ പിടിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ മരുന്നുകളോടും ചികിത്സയോടും യാതൊരു വിധ പ്രതികരണവും ഇല്ലാതായതോടെ ബ്രെയിൻ ഡെത്ത് സംഭവിച്ചതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി ഇന്ന് രാവിലെ സ്ഥിരീകരിക്കുകയായിരുന്നു.

ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്യുക ആയിരുന്നു മാത്യു. ഭാര്യ റെനി നഴ്സാണ്. മക്കൾ എ ലെവൽ വിദ്യാർത്ഥിനി ട്രീഷാ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജെറമി.റെനിയുടെ സഹാദരൻ റോയ്, മറ്റു ബന്ധുക്കൾ, മലയാളി സുഹൃത്തുക്കൾ എല്ലാവരും കുടുംബാഗങ്ങൾക്ക് ആശ്വാസമായി കൂടെയുണ്ട്.  ലണ്ടന്‍ സെൻ്റ്. ജോസഫ് ക്‌നാനായ കാത്തലിക് മിഷൻ അംഗം കൂടിയാണ് മാളിയേക്കല്‍ കുടുംബാംഗമായ കോട്ടയം ചുങ്കം മള്ളുശ്ശേരി സ്വദേശിയായ മാത്യു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനില്‍ ജീവിക്കുന്ന മാത്യു ചേട്ടന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന  മാത്യു മാളിയേക്കല്‍ ഏതാവശ്യത്തിനും ആരുടേയും സഹായത്തിനു എത്തിയിരുന്ന വ്യക്തി കൂടിയാണ്. അതുകൊണ്ട് തന്നെ നൂറു കണക്കിന് മലയാളികള്‍ താമസിക്കുന്ന പ്രദേശത്തെ എല്ലാവരിലും അദ്ദേഹത്തിൻ്റെ വേർപാട്  താങ്ങാവുന്നതിനുമപ്പുറമാണ്.

മാത്യു മാളിയേക്കലിൻ്റെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി സെലീനാ സജീവ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more