1 GBP = 104.16
breaking news

പൂന്തോട്ട നഗരിയില്‍ വീണ്ടും ചരിത്രം രചിക്കാം മാസ് ടോണ്ടന്‍ ; റംസാന്‍ ആഘോഷവും മാസ്സ് വാര്‍ഷികവും ബുധനാഴ്ച….

പൂന്തോട്ട നഗരിയില്‍ വീണ്ടും ചരിത്രം രചിക്കാം മാസ് ടോണ്ടന്‍ ; റംസാന്‍ ആഘോഷവും മാസ്സ് വാര്‍ഷികവും ബുധനാഴ്ച….

സുധാകരന്‍ പാലാ, സുജിത് തിരുവല്ല

മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അത് വഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യമിട്ട് രൂപീകൃതമായ ‘മലയാളം സാംസ്‌കാരിക സമിതിയുടെ’ പ്രഥമ യൂണിറ്റ് ‘മാസ്സ് ടോണ്ടന്‍’ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന്’ പുകള്‍പെറ്റ യുകെയില്‍ സൗത്ത്വെസ്റ്റിന്റെ പൂന്തോട്ടനഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ (സോമര്‍സെറ്റ്) ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു കൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിയിക്കുന്നു.

ഓണം, ക്രിസ്തുമസ് – ന്യൂ ഇയര്‍, വിഷു – ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ യുകെ മലയാളിക്കന്യമല്ല. എന്നാല്‍ സ്വാന്തന്ത്രദിനം, കേരളപ്പിറവി എന്നിവ ഗാംഭീര്യമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്സ് കെയര്‍ മൊമന്റ്‌സ് (നേഴ്സിങ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, IELTS പരിശീലനം, മലയാളം ക്ലാസ്, സംഗീത – സാഹിത്യ ചര്‍ച്ച ക്‌ളാസുകള്‍ എന്നിങ്ങനെ ഒരു പിടിക്കാര്യങ്ങള്‍ക്ക് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കുവാനും കഴിഞ്ഞു.

മാനവസംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസ്സ് ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനം ‘റംസാന്‍’ ആഘോഷിക്കുമ്പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്‍കുന്ന ചരിത്രനാഴികകല്ലായി മാറുമെന്നതില്‍ സംശയമില്ല.

ജൂണ്‍ 28 ബുധനാഴ്ച വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷപരിപാടികള്‍ മാസ്സ് യുകെ രക്ഷാധികാരിയും ഗായകനുമായ ശ്രീ. രാജഗോപാല്‍ കോങ്ങാട് ഉത്ഘാടനം ചെയ്യും.

മാസ്സ് ടോണ്ടന്‍ പ്രസിഡന്റ് ശ്രീ. ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ശ്രീ. അബ്ദുല്‍ റൗഫ് സുലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്‍കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ കുര്യാടന്‍, പിആര്‍ഒ സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. എച്ച് ആര്‍ മാനേജര്‍ ശ്രീ. നിസാര്‍ മനസില്‍ സ്വാഗതവും ഐടി സെക്രട്ടറി ശ്രീ. ധ്വിതീഷ് പിള്ള കൃതജ്ഞതയും പറയും.

ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തും.

മാപ്പിള പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പുതുമ പകരും. ആഘോഷപരിപാടിക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കിയിട്ടുണ്ട്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാസ്സിന്റെ ആഘോഷം – വിനോദ കോര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് അറിയിച്ചു.
ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യവുമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more