1 GBP = 104.15
breaking news

സ്വാന്തനമായും കോവിഡ് തളർത്താതെയും മലയാളി അസോസിയേഷൻ സൗത്താംപ്ടൺ

സ്വാന്തനമായും കോവിഡ് തളർത്താതെയും മലയാളി അസോസിയേഷൻ സൗത്താംപ്ടൺ

റോബിൻ അബ്രഹാം

സൗത്താംപ്ടൺ: സൗത്താംപ്ടൺ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ ‘മാസ്’ കമ്മ്യൂണിറ്റി കരുത്തോടെ മുൻപോട്ട് കുതിക്കുകയാണ്. 2006 ൽ ആരംഭിച്ച സംഘടന 2021 ൽ പതിനഞ്ചാമത് വാർഷികത്തിൽ എത്തി നിൽക്കുകയാണ്. മുൻ വർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുള്ള സംഘടന ഇത്തവണ നാട്ടിൽ തന്റെ പ്രത്യേക ആരോഗ്യ അവസ്ഥയിൽ ജോലി ചെയ്യുന്ന യുവാവിന് കൈത്താങ്ങാകുന്നതിനൊപ്പം മാസ് ഒരു കുടക്കീഴിൽ ഒരുമിച്ചാണ് എന്ന വലിയ സന്ദേശം യുകെ മലയാളി സമൂഹത്തിന് നൽകുകയാണ്. എല്ലാ കുടുംബങ്ങളിലേക്കും ‘മാസ്’ ലോഗോ പതിച്ച കുടയെത്തിച്ചാണ് സംഘടന വ്യത്യസ്തമാകുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി യുകെയിൽ മലയാളികൾക്ക് ഒരുമിച്ച് കൂടാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള വേദികളാണ് മഹാമാരിമൂലം നിശ്ചലമായത്. ഈ സാഹചര്യത്തിൽ ഏവർക്കും അവരുടെ കഴിവുകൾ തൂലികയിൽ വിരിയിക്കുവാനും വ്യക്തിപരമായ നേട്ടങ്ങൾ ഷെയർ ചെയ്യുവാനും മാസ് മാഗസിൻ അംഗങ്ങൾക്കായി തുടക്കം കുറിച്ചു. “MAS EMBRACE” എന്ന് പേരിട്ടിരിക്കുന്ന മാഗസിന്റെ ആദ്യ ലക്കം ആഗസ്റ്റ് ഒന്നിന് നടന്ന സ്പോർട്ട്സ് ഡേയിൽ പ്രകാശനം ചെയ്തിരുന്നു.

Mahabali The Ideal King related to Onam Festival

ലോക്ക്ഡൗൺ നീക്കിയതിന് ശേഷം ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയും സ്പോർട്സ് ഡേ നടത്തിയും സാഹചര്യങ്ങളെ മറികടക്കുവാനുള്ള പരിശ്രമങ്ങളാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി റോബിൻ അബ്രഹാമിന്റെ നേതൃത്വത്തിലുളള കരുത്തുറ്റ സാരഥികളാണ് സംഘടനയെ നയിക്കുന്നത്.

കോവിഡ് കാലത്ത് തങ്ങളാൽ കഴിയുന്ന നിസ്വാർത്ഥ സേവനം ചെയ്തുകൊണ്ട് ഒരേ മനസ്സോടെ ഒരേ സ്വരത്തോടെ ഈ സംഘടന സൗത്താംപ്ടൺ മലയാളികളുടെ ഒത്തുചേരലിനും അത്യാവശ്യ ഘട്ടങ്ങളിൽ ഏവർക്കും കൈത്താങ്ങായും കോവിഡിനെ പ്രതിരോധിച്ച് മുന്നേറുകയാണ്. ഈ മഹാമാരിയിൽ നഷ്ടങ്ങൾ ഉണ്ടായെങ്കിലും തളരാതെ, ലാഭേച്ഛയില്ലാതെ നിസ്വാർത്ഥ സേവനം ചെയ്യുമ്പോഴാണ് നമ്മൾ വ്യത്യസ്തരാകുന്നത് എന്ന വലിയ സന്ദേശം മുറുകെപ്പിടിക്കുവാൻ ‘മാസ്’ എന്നും പ്രതിജ്ഞാബന്ധമാണ്.

India flag with pole on white background

കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

MAS Sports day 2021 – Google Drivehttps://drive.google.com/drive/folders/15PkpzkmzWCxwM6W3mUWTXHIKbhaPb6Uj

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more