1 GBP = 104.15
breaking news

യുകെ മലയാളികളുടെ മാതാവ് മേരി ലൂക്കോസ് (68) നാട്ടിൽ നിര്യാതയായി…

യുകെ മലയാളികളുടെ മാതാവ് മേരി ലൂക്കോസ് (68) നാട്ടിൽ നിര്യാതയായി…

കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷനിൽ നിന്നുമുള്ള യുക്മ ജനറൽ കൗൺസിൽ അംഗം ഷിൻസൻ ലൂക്കോസിൻ്റെ മാതാവുംകോട്ടയം ഇടക്കോലി വഞ്ചിത്താനത്ത് ലൂക്കോസിൻ്റെ ഭാര്യയുമായ മേരി ലൂക്കോസ് (68) നാട്ടിൽ നിര്യാതയായി. ദീർഘകാലമായി അസുഖബാധിതയായിരുന്നു. പരേത ഞീഴൂർ ചെമ്മലക്കുഴി കുടുംബാഗമാണ്. മാതാവിൻ്റെ അസുഖം കൂടുതലായതറിഞ്ഞ് മക്കൾ മൂന്ന് പേരും നാട്ടിലെത്തിയിരുന്നു. മക്കൾ:- ഷിൻസൻ  ലൂക്കോസ് (കെറ്ററിംഗ്), ഷിൽജി ഷിജി(ടിമ്പർലി, മാഞ്ചസ്റ്റർ) സെൽസൺ ലൂക്കോസ്      (സ്റ്റോക്ക് ഓൺ ട്രെൻറ്) മരുമക്കൾ:- ആഷ കാരിത്തുരുത്തേൽ (കല്ലറ), ഷിജി പനന്താനം പറമ്പിൽ (പടമുഖം), പ്രിയ മരങ്ങാട്ടുപുറത്ത് (കരിപ്പാടം).

സംസ്കാര ശുശ്രൂഷകൾ ഇന്ന് ബുധൻ (7/7/21) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് ഇടക്കോലി സെൻ്റ്. ആൻസ് ദേവാലയത്തിൽ സംസ്കരിക്കുന്നത്. 

അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള,  സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗങ്ങളായ കുര്യൻ ജോർജ്, സന്തോഷ് തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൻ തോമസ്, എം.എം.സി.എ പ്രസിഡൻ്റ് ബിജു.പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ ലൈവായി കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more