1 GBP =
breaking news

ഒരുക്കങ്ങൾ പുർത്തിയായി, ബേസിങ്ക് സ്റ്റോക് മരങ്ങാട്ടുപിളളിക്കാർക്കായി കാത്തിരിയ്ക്കുന്നു

ഒരുക്കങ്ങൾ പുർത്തിയായി, ബേസിങ്ക് സ്റ്റോക്  മരങ്ങാട്ടുപിളളിക്കാർക്കായി കാത്തിരിയ്ക്കുന്നു

ഡാന്റോ പോൾ

UKയിലെ പ്രഥമ മരങ്ങാട്ടുപിള്ളിസംഗമത്തിന് തിരി തെളിയാൻ ഇനി മണിക്കൂർകൾ മാത്രം. ഈ ജൂൺപതിനാറിനാണ്  ബേസിങ്ക് സ്റ്റോക്കിലെKempshot Village ഹാളിൽ പ്രഥമ സംഗമംഅരങ്ങേറുന്നത്.യോഗത്തിലെ മുഖ്യാഅതിഥിയായി, UKയിലെ സാമൂഹിക, സംസ്ക്കാരിക, സംഘടനാ, കലാമേഖലകളിൽ  നിറഞ്ഞു നിൽക്കുന്ന ശ്രീസി.എ ജോസഫാണ്. സംഗമത്തിന്റെജനറൽ കൺവീനർ ഡാന്റോ മേച്ചേരിൽ, സംഗമത്തിന് ആതിതേയത്വം വഹിയ്ക്കുന്നസജി തേക്കെയിൽ എന്നിവരുടെനേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് നാന വിധ പ്രോ ഗ്രാമുകൾക്രമികരിച്ചിരിക്കുന്നത്.കൂട്ടായ്മക്ക്ആവേശം പകരാനായി, Sounds OF Basingstoke Artists ന്റെ ഗാനമേളയുംതയ്യാറാക്കിയിട്ടുണ്ട്.

സംഗമത്തിന്റെ സുഗമ നടത്തിപ്പിനായി, ,ലോയിഡ് കൈപ് ളെട്ട്, ജോൺസൺവടക്കെ മങ്കലത്ത്, സോണി വടക്കേടം, വിനോയി ചേറാടിയിൽ, ജോർജ്മുളങ്ങാട്ടിൽ, എന്നിവരുടെ നേതൃത്വത്തിൽകമ്മറ്റിയും പ്രവർത്തിയ്ക്കുന്നു.

മലയാളികൾക്കിടയിൽ ഹരമായി മാറി കൊണ്ടിരിയ്ക്കുന്ന സഫാരി ടിവിയുടെ അമരക്കാരനും, ലേബർ ഇൻഡ്യാ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടും, ലോക സഞ്ചാരിയുമായ മരങ്ങാട്ടു പിള്ളി സ്വദേശി സന്തോഷ് ജോർജ് കുളങ്ങര,മരങ്ങാട്ടു പിള്ളി സ്വദേശിയായ ശ്രീ കെ.എം മാണി എന്നിവരടക്കം ധാരാളം പേർ സംഗമത്തിന് ആശംസ അർപ്പിച്ച് കഴിഞ്ഞു.

ബേസിംഗ്‌സ്‌റ്റോക്കിലെ കെംഷോട്ട് വില്ലേജ്ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക്പരമാവധി മരങ്ങാട്ടുപള്ളിക്കാർഎത്തിചേരണമെന്ന് സംഘാടകർഅഭ്യർത്ഥിക്കുന്നു.

സംഗമവേദിയുടെ വിലാസം – KEMPSHOT VILLAGE HALL, PACK LANE BASINGSTOKE,RG 22 5HN.

കുടുതൽ വിവരങ്ങൾക്ക് – ഡാന്റോ-( 07551192309), സജി – ( 07703299899)

Post Your Comments Here ( Click here for malayalam )

Press Esc to close
show more