1 GBP = 104.23
breaking news

“മാറാനാത്ത”സെഹിയോൻ യുകെ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം 17 മുതൽ 19 വരെ

“മാറാനാത്ത”സെഹിയോൻ യുകെ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം 17 മുതൽ 19 വരെ

ബാബു ജോസഫ്

മഹാമാരിയുടെ ആപത്ഘട്ടത്തിൽ യേശു ക്രിസ്തുവിൽ പൂർണ്ണ രക്ഷ പ്രാപിക്കാൻ തിരുപ്പിറവിയെ മുൻനിർത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ഡയറക്ടർ , പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന പ്രത്യേക ഓൺലൈൻ ധ്യാനം ” മാറാനാത്ത ” ഡിസംബർ 17 മുതൽ 19 വരെ നടക്കും .
യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷകൾ.

www.sehionuk.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം നടക്കുക. സെഹിയോൻ മിനിസ്ട്രി ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
07737695783.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more