1 GBP = 107.76
breaking news

ദൈവവചനത്തിന്റെ സാക്ഷികൾ ആകണം ഓരോ ക്രൈസ്തവ കുടുംബങ്ങളും മാർ ജോസഫ് പണ്ടാരശ്ശേരി.

ദൈവവചനത്തിന്റെ സാക്ഷികൾ ആകണം ഓരോ ക്രൈസ്തവ കുടുംബങ്ങളും മാർ ജോസഫ് പണ്ടാരശ്ശേരി.

സക്കറിയ പുത്തൻകളം

ക്രിസ്തുവിൻറെ സ്നേഹം പകർന്നു നൽകുവാൻ ദൈവവചനത്തിന്റെ സാക്ഷികളായി ഓരോ ക്രൈസ്തവ കുടുംബങ്ങളും രൂപാന്തരപ്പെടണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി. ഈസ്റ്റ് ആന്ഗ്ലിയായിലെ സെയിന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക് പ്രൊപ്പോസ്റ് മിഷൻ നൽകിയ സ്വീകരണത്തിലാണ് ജോസഫ് പണ്ടാരശ്ശേരി അഭിപ്രായപ്പെട്ടത്. ദൈവം നമ്മുക്ക് നൽകിയിരിക്കുന്ന നന്മകളെ തിരിച്ചറിയുവാൻ സാധിക്കണമെന്നും നാം ആയിരിക്കുന്ന ഇടങ്ങളിൽ വചനത്തിന്റെ സാക്ഷികളാകണമെന്നും വരും തലമുറയ്ക്ക് വചനത്തോട് സ്നേഹവും ആഭിമുഖ്യവും ലഭിക്കുന്നതിന് ഓരോ മാതാപിതാക്കളും വചനാധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും ബൈബിൾ പാരായണം എല്ലാ ദിവസവും കുടുംബ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ബോധിപ്പിച്ചു.

കേംബ്രിഡ്ജിലെ സെൻറ് ലോറൻസ് ദേവാലയത്തിൽ നടന്ന സ്വീകരണത്തിൽ പ്രീസ്റ്റ് ഇൻ ചാർജ് മാത്യൂസ് വലിയ പുത്തൻപുര കൈകാരന്മാരായ ഡോണി കിഴക്കേ പറമ്പിൽ മഹേഷ് ചേന്ന ങ്ങാട്ട് അക്കൗണ്ടൻറ് ടോമി ഒഴുങാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കുർബാനയ്ക്കു ശേഷം ലിജിയൻ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ സത്യപ്രതിജ്ഞതയും നടന്നു.

കുർബാനയ്ക്ക് ശേഷം നടന്ന ചർച്ചയിൽ ഓരോ വിഷയങ്ങൾക്കും കൃത്യമായ മറുപടികൾ നൽകിയത് വഴി സംശയ നിവാരണത്തിന് സഹായകമായി. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ഏവർക്കും സാധിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനത്തോടെ അനുബന്ധിച്ച് സ്നേഹവിരുന്നും നടത്തപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more