1 GBP =
breaking news

ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 2 പേര്‍ കസ്റ്റഡിയില്‍

ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 2 പേര്‍ കസ്റ്റഡിയില്‍

കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ കസ്റ്റഡിയില്‍. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മണിക് റോയി എന്ന മണിയെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

അഞ്ചലില്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മണി ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഇതരസംസ്ഥാന തൊഴിലാളിയായ മണി വര്‍ഷങ്ങളായി അഞ്ചലിലാണ് താമസം. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ശശിധരകുറുപ്പും കൂട്ടുകാരും മണിയെ നിരന്തരം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസവും അരമണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത ശേഷമാണ് ക്രൂരമായ മര്‍ദനത്തിനിരയാക്കിയത്.

സംഭവത്തില്‍ ഏഴ് പേര്‍ ഉള്‍പ്പെട്ടതായാണ് പൊലീസ് നിഗമനം. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ശശിധരകുറുപ്പ്, സംഘത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ആസിഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. മേഖലയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് ഇവര്‍ നിരന്തരം മോശമായി പെരുമാറുന്നതായി മുമ്പും പരാതിയുയര്‍ന്നിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more