1 GBP =
breaking news

പ്രശസ്ത ഗായകൻ ഫാ.വിൽസൻ മേച്ചേരിയും, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജും നയിക്കുന്ന മാഞ്ചസ്റ്റർ തിരുനാളിനോടനുബന്ധിച്ചുള്ള ഗാനമേള ഇന്ന് വൈകിട്ട് 5ന് ഫോറം സെൻററിൽ….

പ്രശസ്ത ഗായകൻ  ഫാ.വിൽസൻ മേച്ചേരിയും, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജും നയിക്കുന്ന    മാഞ്ചസ്റ്റർ തിരുനാളിനോടനുബന്ധിച്ചുള്ള  ഗാനമേള ഇന്ന് വൈകിട്ട് 5ന് ഫോറം സെൻററിൽ….
മാഞ്ചസ്റ്റർ:- വിഖ്യാതമായ മാഞ്ചസ്റ്റർ തിരുന്നാളിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. തിരുന്നാളാഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. നാടൊന്നിച്ച് നാട്ടുകാരൊന്നിച്ച് തിരുന്നാളിനായി അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആഘോഷങ്ങളുടെ ഭാഗമായി ഫാ. വിൽസൻ മേച്ചേരിയും ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജും നയിക്കുന്ന ഗാനമേള ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിൻഷോ ഫോറം സെന്ററിന്റെ അരങ്ങിലെത്തും. വിൽസനച്ചന്റെയും മനോജിന്റെയും നേതൃത്വത്തിൽ മുഴുവൻ ഓർക്കസ്ട്ര ടീമംഗങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രാക്ടീസ് നടത്തി. വിൽസനച്ചന്റെ മധുര ഗാംഭീര ശബ്ദത്തിനും, മനോജ് ജോർജിന്റെ വയലിനിലെ മാസ്മരിക പ്രകടനത്തിനും അകമ്പടിയായി നൃത്തച്ചുവടുമായി മാഞ്ചസ്റ്ററിലെ കലാകാരൻമാരും അണിനിരക്കുമ്പോൾ കാണികൾക്ക് ഉജ്ജ്വലമായ നാദലയവിസ്മയമായ ഒരു കലാവിരുന്ന്
ആസ്വദിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ഗാനമേള ആരംഭിക്കുന്നത്. 4 മണി മുതൽ പ്രവേശനം അനുവദിക്കും. പരിപാടി കാണുവാൻ എത്തുന്ന എല്ലാവരും ടിക്കറ്റ് കൂടെ കരുതണമെന്ന് ഓർമ്മിപ്പിക്കുന്നു. ടിക്കറ്റുകളുടെ കൗണ്ടർ ഫോയിൽ നറുക്കെടുത്ത് വിജയികൾക്ക്    ടാബ് ലറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്.  കൂടാതെ മറ്റൊരു റാഫിൾ നറുക്കെടുപ്പിലൂടെ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ ഉൾപ്പെടെ പത്തിൽപരം സമ്മാനങ്ങൾ വേറെയും വിജയികൾക്ക് ലഭിക്കും.
ഫാ. വിൽസൻ മേച്ചേരിക്കൊപ്പം യുകെയിൽ നിന്നും ഗായിക അഷീറ്റാ സേവ്യർ, മുകേഷ് കണ്ണൻ (കീ ബോർഡ്), ജോയി ഡ്രംസ്, സിജോ ജോസ് (പിയാനോ), ചാൾസ് (ബാസ് ഗിത്താർ), സന്ദീപ് (തബല) തുടങ്ങിയ എട്ടോളം കലാകാരൻമാരുൾപ്പെടുന്ന ഓർക്കസ്ട്രയുടെ സഹായത്തോടെയാണ് ഗാനമേള വേദിയിൽ എത്തുന്നത്. അത്യാധുനിക ഡിജിറ്റൽ ശബ്ദസംവിധാനം ഒരുക്കുന്നത്  ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും, സോജൻ എരുമേലിയുമൊന്നിച്ചാണ്. സ്റ്റേജ് പൂർണ്ണമായും എൽ ഇ ഡി സ്ക്രീൻ വച്ച് ലൈവ് കവറേജ് ഒരുക്കിയിട്ടുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ഒരു മികച്ച ദ്യശ്യ സ്രാവ്യ   വിരുന്നായിരിക്കും ഫോറം സെന്റററിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
  ഫോറം സെൻററിൽ ഫുഡ് കൗണ്ടർ ഒരുക്കിയിട്ടുണ്ട്. സജിത്ത് തോമസ്, ജിനോ ജോസഫ് എന്നിവർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി മിതമായ നിരക്കിൽ പലതരം വിഭവങ്ങൾ ഫുഡ് സ്റ്റാളിലൂടെ ലഭ്യമാക്കും.    ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ള കുറച്ച് ടിക്കറ്റുകൾ  ഗാനമേള നടക്കുന്ന ദിവസം ഫോറം സെൻററിലെ കൗണ്ടർ വഴി  ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഇന്ന് ശനിയാഴ്ച രാവിലെ 10 ന്   സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കും. മദ്ധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാൾ ദിവസമായ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാകും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം
പൊൻ – വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.
മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.
പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
യു കെയിൽ ആദ്യമായി സീറോ മലബാർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.
 “യു കെയിലെ മലയാറ്റൂർ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഏറ്റവും പുരാതനവും പ്രശസ്തവുമായ മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. തിരുന്നാളിൽ സംബന്ധിക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ തിരുന്നാളാഘോഷകൾക്ക് നേതൃത്വം കൊടുക്കുന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ബിജു ആന്റണി      – O7809295451,
സുനിൽ കോച്ചേരി – O7414842481,
ടിങ്കിൾ ഈപ്പൻ        – 07988428996
ദേവാലയത്തിന്റെ വിലാസം:-
ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.
ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:-
FORUM  CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX

Post Your Comments Here ( Click here for malayalam )

Press Esc to close
show more