1 GBP = 104.15
breaking news

മാഞ്ചസ്റ്ററിൽ പ്രസിദ്ധമായ മാർ തോമാശ്ശീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുന്നാൾ ഇന്ന്; ഇടവകയിലെ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും രാവിലെ 10 മണിക്ക്…… യുകെയിലെ മലയാറ്റൂർ തിരുന്നാളിന് മുഖ്യ കാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ…..

മാഞ്ചസ്റ്ററിൽ പ്രസിദ്ധമായ മാർ തോമാശ്ശീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുന്നാൾ ഇന്ന്; ഇടവകയിലെ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും രാവിലെ 10 മണിക്ക്…… യുകെയിലെ മലയാറ്റൂർ തിരുന്നാളിന് മുഖ്യ കാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ…..

മാഞ്ചസ്റ്റർ:- കാത്തിരുന്ന ദിനം വന്നെത്തി. ഇന്ന് ശനിയാഴ്ച യുകെയിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിൽമാർ തോമാശ്ശീഹായുടെയും വി.അൽഫോൻസാമ്മയുടെയും
തിരുന്നാൾ മഹാമഹം. അതോടൊപ്പം ഈശോ നാഥനെ ആദ്യമായി സ്വീകരിക്കുവാൻ പ്രത്യേകമായി ഒരുങ്ങിയിരിക്കുന്ന ഇടവകയിലെ 11 കുട്ടികളുടെ  ദിവ്യകാരുണ്യ സ്വീകരണവും തിരുന്നാളിനോടനുബന്ധിച്ച്  നടക്കുകയാണ്. പ്രത്യേകമായി അലങ്കരിച്ചിരിക്കുന്ന വിഥിൻഷോ സെൻറ്.ആൻ്റണീസ് ദേവാലയത്തിൽ മാഞ്ചസ്റ്റർ തിരുനാളിന് ഇന്ന് രാവിലെ 10ന്  ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനാകുന്ന ആഘോഷമായ തിരുനാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും.

മാഞ്ചസ്റ്റർ ഉത്സവ ലഹരിയിലെത്തി നില്ക്കുന്ന  പെരുന്നാൾ ദിനമായ ഇന്ന്  രാവിലെ 9.45 ന് പ്രസുദേന്തിമാരും, ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളും ഇടവക വികാരി റവ.ഫാ ജോസ് അഞ്ചാനിക്കലും ചേർന്ന് രൂപതാദ്ധ്യക്ഷനെയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് പത്തിന് ഇടവക വികാരി വിശിഷ്ടാതിഥികളെയും വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയിൽ മുഖ്യ കർമ്മികനാകും. ദിവ്യബലിയിൽ നിരവധി വൈദികർ സഹ കാർമ്മികരാകും. ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം നടക്കും. ഈശോയെ ആദ്യമായി സ്വീകരിക്കുവാനായി  വളരെ നാളുകളായി വികാരിയച്ചൻ്റെ നേതൃത്വത്തിൽ മതാദ്ധ്യാപകരുടെ ശിക്ഷണത്തിൽ പ്രത്യേകം ഒരുക്കിയാണ് മഹത്തായ ശുശ്രൂഷയായ ആദ്യകുർബ്ബാന സ്വീകരിക്കുന്നതിനായി കുട്ടികൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. ആദ്യകുർബ്ബാന സ്വീകരണം തിരുന്നാൾ ആഘോഷങ്ങൾക്ക്  മാറ്റുകൂട്ടും. തുടർന്ന്  ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.  തിരുന്നാൾ തിരുക്കർമ്മങ്ങൾ മാഞ്ചസ്റ്റർ മിഷൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ 10 AMമുതൽ ലൈവായി കാണാവുന്നതാണ്

ഇന്ന് ആദ്യകുർബ്ബാന സ്വീകരണം വഴി യേശുനാഥനെ സ്വീകരിക്കാനൊരുങ്ങുന്ന കുട്ടികളെ പരിചയപ്പെടാം.

പാലാ സ്ലീവാപുരം മാർ സ്ലീവാ ചർച്ച് ഇടവകാംഗമായ ചെറുവള്ളിൽ അലക്സ് വർഗ്ഗീസിൻ്റേയും ബെറ്റിമോൾ അലക്സിൻ്റെയും മകൾ ഏഡ്രിയേൽ അലക്സ്. അനേഖ അലക്സ്, അഭിഷേക് അലക്സ് എന്നിവർ സഹോദരങ്ങളാണ്.

കുണ്ടൂർ ഇടവകാംഗമായ അയ്നിക്കൽ ഡോ.ബിജോ ജോസിൻ്റേയും റിനു ബിജോയുടെയും മകൾ സാറാ ബിജോ. സഹോദരങ്ങൾ എമിലി, അന്ന


അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ ചർച്ച് ഇടവകാംഗമായ സെബാസ്റ്റ്യൻ ബെനഡിക്ടിൻ്റെയും പ്രിൻസി സെബാസ്റ്റ്യൻ്റേയും മകൾ ലിയാ സെബാസ്റ്റ്യൻ. ഇസബെൽ സെബാസ്റ്റ്യൻ, ലിയോൺ സെബാസ്റ്റ്യൻ എന്നിവർ സഹോദരക്കളാണ്

നെല്ലിക്കാമ്പോയിൽ സെൻ്റ്.സെബാസ്റ്റ്യൻ ഫെറോനാ ചർച്ച് ഇടവകാംഗമായ മൂലേപ്ലാക്കൽ സജി സെബാസ്റ്റ്യൻ്റെയും റെജീനാ സജിയുടേയും മകൻ നോവാ ജേക്കബ് സജി.സഹോദരങ്ങൾ ആഞ്ചല സജി, ജോയൽ സജി.

ഇടുക്കി വാഴത്തോപ്പ് സെൻ്റ്.ജോർജ് കത്തീഡ്രൽ ചർച്ച് ഇടവകാംഗമായ ജിയോ ജോർജിൻ്റേയും ഗീതാ ജിജോയുടെയും മകൾ ലിയാ മരിയ ജിജോ.  ലിയോൺ, ലോയൽ എന്നിവർ സഹോദരങ്ങളാണ്.

പുളിങ്കുന്ന് സെൻ്റ്. മേരീസ് ഫൊറോനാ ചർച്ച് ഇടവകാംഗമായ വേമ്പടാൻന്തറ ജോബി തോമസിൻ്റേയും ഡില്ല ഡേവിസിൻ്റെയും മകൾ ലൂമിനറ്റ് ജോബി. ലിനറ്റ്, ലിനസ് എന്നിവർ സഹോദരങ്ങളാണ്.

രാമപുരം സെൻറ്. അഗസ്റ്റിൻ ഫൊറോനാ ചർച്ച് ഇടവകാംഗമായ ബിജു മാനുവലിൻ്റേയും ജോളി ബിജുവിൻ്റേയും മകൻ ഡാൻ ജോസഫ്. ഡയ്നാ ജോസഫ് സഹോദരിയാണ്.

ചങ്ങനാശ്ശേരി ഇത്തിത്താനം സെൻ്റ്.മേരീസ് ചർച്ച് ഇടവകാംഗമായ ബിനോ ബെന്നിയുടെയും ബിന്ദു ബിനോയുടെയും മകൻ അൻസെൽ ബിനോ. 

മാണിക്കമംഗലം സെൻ്റ്.റോക്കി ചർച്ച് ഇടവകാംഗമായ കോലഞ്ചേരി ജോബി ജോസഫിൻ്റേയും സ്മിത ജോബിയുടെയും മകനായ ജോയൽ ജോസഫ്. നയനാ ജോസഫ് സഹോദരി.

മലയാറ്റൂർ സെൻ്റ് തോമസ് ചർച്ച് ഇടവകാംഗമായ ഊരക്കാടൻ ജോസ് തോമസിൻ്റേയും സിബി ജോസിൻ്റേയും മക്കളായ അലീഷാ ജോസ്, അൽവിൻ ജോസ്. അനഖ ജോസ് സഹോദരിയാണ്.

മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ തലേ ദിവസമായിരുന്ന ഇന്നലെ  വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കാർമ്മികനായിരുന്നു. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരുന്നു.

കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കി വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുന്നാളാഘോഷം നടത്തുന്നത്. സാധാരണ മാഞ്ചസ്റ്റർ തിരുന്നാളിന് യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി ധാരാളം പേർ എത്തുന്ന പതിവുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതിന് സാധ്യമല്ലാത്തതിനാൽ  മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും, സെൻറ് ആന്റണീസ് പള്ളിയുടെ വെബ്‌ സൈറ്റിലൂടെയുമുള്ള ലൈവ് സംപ്രേക്ഷണം വഴി വിശ്വാസികൾക്ക് തിരുന്നാൾ ആഘോഷങ്ങളിൽ  പങ്കാളികളാകാവുന്നതാണ്. 

ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിന്  ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. ഇതേത്തുർന്ന് തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുന്നതോടെ തിരുന്നാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.

ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ  വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. 
മാഞ്ചസ്റ്ററിലാണ് യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ചത്. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദുക്റാനത്തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.

ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ തിരുന്നാൾ ദിവ്യബലിയിലും നൊവേനയിലും നേരിട്ടും ഓൺലൈനിലും ഭക്തിപൂർവ്വം പങ്കുചേർന്ന് മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more