1 GBP = 104.15
breaking news

യുകെയിലെ ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി….. ആഘോഷമായ റാസാ കുർബ്ബാന രാവിലെ 10 മുതൽ….

യുകെയിലെ ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാൾ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി….. ആഘോഷമായ റാസാ കുർബ്ബാന രാവിലെ 10 മുതൽ….

മാഞ്ചസ്റ്റർ: യുകെ മലയാളികൾക്ക് ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുന്നാൾ നാളെ ശനിയാഴ്ച (02/07/22) നടക്കുകയാണ്. തിരുനാളിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഘോഷമായ റാസാ കുർബ്ബാന രാവിലെ 10 മണിക്ക് ആരംഭിക്കും

യുകെയിൽ താമസിക്കുന്ന ക്രൈസ്തവരായ മലയാളികൾക്ക് ഏറ്റവും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പള്ളിപെരുന്നാൾ. നാട്ടിലെ പള്ളിപ്പെരുന്നാൾ ഓർമ്മകളും ആഘോഷങ്ങളുമെല്ലാം ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആയി മനസിൽ കൂടുകൂട്ടിയത് തന്നെയാണ് ഇതിന് കാരണം.ഈ  തനിമ ഒട്ടും ചോരാതെ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെ ആയി അവസ്മരണീയമായ മിഴിവോടെ നടത്തിവരുന്ന ഒന്നാണ് മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ. യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന മാഞ്ചസ്റ്റർ തിരുന്നാൾ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാൾ എന്ന ഖ്യാതി ഇതിനോടകം നേടി കഴിഞ്ഞു. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന  സെൻറ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച്   മോടിപിടിപ്പിച്ച് അതിഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

തിരുക്കർമങ്ങൾ രാവിലെ 10 മുതൽ

രാവിലെ കൃത്യം 9.45 ന് ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിൻറെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച്   ആനയിക്കുന്നതോടെ  സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും. ഫാ.ലിജേഷ് മുക്കാട്ട്  റാസ കുർബാനയിൽ മുഖ്യ കാർമ്മികനാകുമ്പോൾ ഫാ.മൈക്കിൾ ഗാനൻ, ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌, ഫാ.ഡാനി മോളെപ്പറമ്പിൽ, തുടങ്ങിയവർ സഹകാർമ്മികരാകും. ദിവ്യബലി മദ്ധ്യേ ഷൂഷ്ബറി രൂപതാ വികാരി ജനറൽഫാ.മൈക്കിൾ ഗാനൻ തിരുന്നാൾ സന്ദേശം നൽകും. 

മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി തിരുന്നാൾ പ്രദക്ഷിണം

ദിവ്യബലിയെ തുടർന്ന് നടക്കുന്ന ലദീഞ്ഞോടെയാണ്  തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാവുക. പൗരാണികത വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം സെൻറ് ആന്റണീസ്  ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന്  മുത്തുക്കുടകളും,കൊടികളും,പൊൻ വെള്ളി കുരിശുകളും,വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ എഴുന്നെള്ളിക്കും. സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം കൺകുളിർക്കെ കാണാൻ തദ്ദേശീയരും റോഡിനിരുവശവും ചേരുക പതിവാണ്. മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

മേള വിസ്മയം തീർക്കാൻ വാറിങ്ങ്ടൺ ചെണ്ടമേളവും, പൈപ്പ് ബാൻഡും

യുകെയിലെ ഒട്ടേറെ വേദികളിൽ മേളപ്പെരുക്കം തീർത്തു പ്രശസ്തമായ വാറിങ്ങ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. ഷിജോ വർഗീസ് നേതൃത്വം കൊടുക്കുന്ന  പ്രതിഭകൾ തീർക്കുന്ന വിസ്മയത്തിനായി കാതോർക്കുകയാണ് മാഞ്ചസ്റ്റർ. ഇവരെ കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ്‌ എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും. മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ ആരംഭ കാലം മുതൽ  ഫിയാന പാഡ്രിഗ്‌ എന്ന കമ്പനിയാണ് സ്കോർട്ടിഷ് പൈപ്പ് ബാൻഡുമായി തിരുന്നാളിന് എത്തുന്നത്.

വിപുലമായ പാർക്കിങ്ങ് സൗകര്യം

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും, സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ. ഇവിടെ ചുമതലയുള്ള  വാളണ്ടിയേഴ്സിന്റെ നിർദ്ദേശാനുസരണങ്ങൾ ഏവരും പാലിക്കണമെന്നും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ

ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും.ഇടവകയിലെ വിമൻസ് ഫോറമാണ്  അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും.യുവജന സംഘടനകളുടെ ഐസ്ക്രീം സ്റ്റാളും, ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ക്രമീകരിച്ചതായും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന  ദിവ്യബലിയിൽ ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ  ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

തിരുന്നാൾ ആഘോഷങ്ങളെ തുടർന്ന്  ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും. ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു,ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിൻ്റെ വിലാസം:-

ST.ANTONY’S CHURCH,

WYTHENSHAWE,

DUNKERY ROAD, 

MANCHESTER,

M22 0WR.

വാഹനങ്ങൾ പാർക്കുചെയ്യേണ്ട വിലാസം:-

St Anthonys R C Primary School,

Dunkery Rd, 

Wythenshawe, 

Manchester, 

M22 0NT.

Cornishman pub

Cornishway, 

Wythenshawe, 

Manchester,

M22 0JX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more