1 GBP = 98.21
breaking news

ലിവർപൂളിന്​ ഗോൾ കൊണ്ട്​ ‘ഗാർഡ്​ ഓഫ്​ ഓണർ’ നൽകി മാഞ്ചസ്​റ്റർ സിറ്റി

ലിവർപൂളിന്​ ഗോൾ കൊണ്ട്​ ‘ഗാർഡ്​ ഓഫ്​ ഓണർ’ നൽകി മാഞ്ചസ്​റ്റർ സിറ്റി

മാഞ്ചസ്​റ്റർ: 30 വർഷങ്ങൾക്ക്​ ശേഷം ലീഗ്​ കിരീടത്തിൽ മു​ത്തമിട്ട ലിവർപൂളിനെ ഗാർഡ്​ ഓഫ്​ ഓണർ നൽകിയാണ്​ സ്വന്തം മൈതാനത്തിൽ മാഞ്ചസ്​റ്റർ സിറ്റി വരവേറ്റത്​. ശേഷം ഗ്രൗണ്ടിൽ കണ്ടത്​ ലിവർപൂളി​​െൻറ വലയിൽ ഗോൾ അഭിഷേകം നടത്തുന്ന സിറ്റിയെയാണ്​. 

ജേതാക്കളെ 4-0ത്തിന്​ തകർത്താണ്​ പെപ്​ ഗാർഡിയോളയും പിള്ളേരും അടുത്ത സീസണിനുള്ള ഒരുക്കം തുടങ്ങിയെന്ന്​ സൂചന നൽകിയത്​​. കെവിൻ ഡിബ്രൂയിൻ (25′), റഹീം സ്​റ്റിർലിങ് (35′)​, ഫിൽ ഫോഡൻ (45′) എന്നിവരുടെ ഗോളുകളും അലക്​സ്​ ചേംബർലെയ്​നി​​െൻറ (66′) സെൽഫ്​ ഗോളും ചേർന്നതോടെയാണ്​ എത്തിഹാദ്​ സ്​റ്റേഡിയത്തിൽ ലിവർപൂൾ തരിപ്പണമായത്​.

കളിയുടെ മുഴുവൻ നിയന്ത്രണവും കൈവശമുണ്ടായിരുന്ന സിറ്റിക്ക്​ മത്സരത്തിൽ ഏഴോ എ​ട്ടോ ഗോളുകൾ വലയിലാക്കാൻ സാധിക്കുമായിരുന്നു. റിയാദ്​ മെഹ്​റസി​​െൻറ ഇഞ്ച്വറി ടൈമിലെ ഗോൾ വാർ പരിശോധനയിൽ ഹാൻഡ്​ബാളാണെന്ന്​ കണ്ട്​ നിഷേധിക്കപ്പെട്ടു. ഫിൽ ഫോഡ​​െൻറ ഉഗ്രനൊരു ഷോട്ട്​ ഗോൾലൈനിൽ നിന്ന്​ വിർജിൽ വാൻഡൈക്ക്​ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്​ച സിറ്റി ചെൽസിയോട്​ തോറ്റതോടെയാണ്​ ലിവർപൂൾ ആദ്യമായി പ്രീമിയർ ലീഗ്​ കിരീടം സ്വന്തമാക്കിയത്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more