1 GBP = 104.15
breaking news

വെസ്റ്റ് മിനിസ്റ്റർ ഹാളിൽ രാജ്ഞിയുടെ ശവപ്പെട്ടിക്കടുത്ത് അതിക്രമിച്ച് കയറിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെസ്റ്റ് മിനിസ്റ്റർ ഹാളിൽ രാജ്ഞിയുടെ ശവപ്പെട്ടിക്കടുത്ത് അതിക്രമിച്ച് കയറിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ ഹാളിലെ രാജ്ഞിയുടെ ശവപ്പെട്ടിക്കടുത്ത് നിയന്ത്രിത മേഖലയിൽ അതിക്രമിച്ച് കയറിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സെപ്റ്റംബർ 16 വെള്ളിയാഴ്ച രാത്രി 10 മണിയോടെ, മെറ്റിന്റെ പാർലമെന്ററി, ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥർ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് ഇയാളെ പുറത്തേക്ക് കൊണ്ട് വന്നു. പബ്ലിക് ഓർഡർ ആക്ട് പ്രകാരമുള്ള കുറ്റത്തിന് അറസ്റ്റ് രേഖപ്പെടുത്തി. ഇയ്യാളെ കൂടുതൽ ചോദ്യം ചെയ്ത വരികയാണെന്ന് പോലീസ് അറിയിച്ചു.

തന്റെ ഏഴു വയസ്സുള്ള മകളെ തള്ളിയിട്ട് ശവപ്പെട്ടിയിരുന്ന സ്ഥലത്തേക്ക് അക്രമി ഓടിക്കയറിയതായി സാക്ഷിയായ ട്രേസി ഹോളണ്ട് പറഞ്ഞു. രണ്ട് സെക്കൻഡിനുള്ളിൽ തന്നെ പോലീസ് അയാളെ പിടികൂടിയതായി അവർ കൂട്ടിച്ചേർത്തു.

അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more