1 GBP = 104.15
breaking news

തീവ്രവാദത്തിന് ഫണ്ട് നൽകിയെന്നാരോപിച്ച് മെട്രോപൊളിറ്റൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

<strong>തീവ്രവാദത്തിന് ഫണ്ട് നൽകിയെന്നാരോപിച്ച് മെട്രോപൊളിറ്റൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു</strong>

ലണ്ടൻ: തീവ്രവാദത്തിന് ഫണ്ട് നൽകിയെന്ന് സംശയിക്കുന്ന 50 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മെറ്റ്‌സ് കൗണ്ടർ ടെററിസം കമാൻഡിലെ ഉദ്യോഗസ്ഥർരാണ് ഇയ്യാളെ വെയിൽസിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ലണ്ടനിലേക്ക് മാറ്റിയിരുന്നു.

ആർട്ട് കളക്ടറും വജ്രവ്യാപാരിയുമായ നസീം അഹമ്മദുമായി ഇയ്യാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പോലീസ് തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുംമത്.
നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ ഫണ്ടിംഗ് സ്രോതസ്സാണ് അഹ്മദ് എന്ന് സംശയിക്കുന്നു.

2019-ൽ യുകെ സർക്കാർ തീവ്രവാദ സംഘടനയായി തരംതിരിച്ച ഇറാന്റെ പിന്തുണയുള്ള ലെബനൻ തീവ്രവാദി ഗ്രൂപ്പാണ് ഹിസ്ബുള്ള. അഹമ്മദിനെതിരെ യുകെ, യുഎസ് സർക്കാരുകൾ നേരത്തെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും പ്രതിരോധിക്കുന്നതിനായി ഇയ്യാളുടെ യുകെയിലെ മുഴുവൻ ആസ്തിയും മരവിപ്പിക്കലിന് വിധേയമാക്കിയിരിക്കുന്നുവെന്ന് ട്രഷറി വൃത്തങ്ങൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more