1 GBP = 104.15
breaking news

യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കാലം തിരശീലക്ക് പിന്നിലാക്കി; മാമ്മന്‍ ഫിലിപ്പ്

യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കാലം തിരശീലക്ക് പിന്നിലാക്കി; മാമ്മന്‍ ഫിലിപ്പ്

മാഞ്ചസ്റ്റര്‍: യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കാലം തിരശീലക്ക് പിന്നിലേക്ക് മറച്ചുവെന്ന് യുക്മ ദേശീയ വൈസ് പ്രസിഡണ്ടും ദേശീയ കലാമേള ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ യുക്മയിലെ മറ്റ് റീജിയനുകളെ അപേക്ഷിച്ച് യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുള്ള റീജിയനുകളില്‍ ഒന്നാണ് നോര്‍ത്ത് വെസ്റ്റ്, എന്നാലിപ്പോള്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി നോര്‍ത്ത് വെസ്റ്റ് തിരിച്ച് വരവിന്റെ പാതയിലാണ്. അതിന് ഉത്തമോദാഹരണമാണ് നൂറു കണക്കിന് മത്സരാര്‍തഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇത്തവണത്തെ കലാമേള.

റീജനിലെ അസോസിയേഷന്‍അംഗങ്ങള്‍ മുതല്‍ റീജണല്‍ കമ്മിറ്റിവരെയുള്ളസേവനതല്‍പ്പരരായ നല്ല മനസുകളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് യുക്മയുടെ ഓരോ പരിപാടികളുടെയും വിജയ രഹസ്യം .നോര്‍ത്ത് വെസ്റ്റ് കലാമേളയുടെ ഗംഭീര വിജയവും യുക്മയുടെ ജനകീയത തന്നെയാണ് വെളിവാക്കുന്നത്.

പിറവിയെടുത്തത് ഏഴാം വര്‍ഷത്തില്‍ എത്തുമ്പോള്‍ യു കെയിലെ മലയാളി മനസുകളില്‍ ഒരുമയുടെ തിരി തെളിയിച്ച് ഏറ്റെടുത്ത പരിപാടികള്‍ എല്ലാം വന്‍ വിജയമാക്കി ജനമനസുകളില്‍ ഇടം നേടി യുക്മ മുന്നേറുകയാണ്. പ്രാദേശിക അസ്സോസ്സിയേഷന്റെ പരിമിതികള്‍ക്കും അപ്പുറം അംഗങ്ങളുടെ കലാ കായിക സാമൂഹിക ഉന്നമനത്തിനായി യുക്മയെന്ന കൂട്ടായ്മ നല്‍കുന്ന സാധ്യതകള്‍ തിരിച്ചറിയുമ്പോള്‍ കൂടുതല്‍ അംഗ സംഘടനകള്‍ യുക്മയ്ക്ക് പിന്നില്‍ അണി നിരക്കുമെന്ന് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു.

മുന്‍പേ നടന്നവര്‍ തെളിച്ചിട്ട പാതയിലൂടേയാണ് യുക്മയുടെ സഞ്ചാരം. അവര്‍ കാട്ടിത്തന്ന മാതൃകകള്‍ തന്നെയാണ് യുക്മയുടെ ബലവും. സ്‌നേഹവും വിശ്വാസവും കൊണ്ട് ഊട്ടിഉറപ്പിച്ച യുക്മയുടെ സംഘടനാബോധമാണ് കഴിഞ്ഞ ആറ് വര്‍ഷം യുക്മകലാമേളകളെ യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളില്‍ ഒന്നാക്കി മാറ്റിയത്. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ യുക്മയ്ക്ക് പ്രേരകമായതും ഈ സംഘടനാബോധം തന്നെയാണ്.മൂന്നാം തവണ മിഡ്‌ലാണ്ട്‌സ് റീജനില്‍ നടക്കുന്ന ദേശീയ കലാമേള വിജയമാക്കുവാന്‍ ഏവരുടെയും സഹകരണം മാമ്മന്‍ അഭ്യര്‍ഥിച്ചു.

യുക്മയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ദേശീയ സംഘടന പേര് പോലും കേള്‍ക്കാനാവാതെ വിസ്മൃതിയിലായി. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും അപ്പുറം സംഘടനയാണ് വലുതെന്ന സത്യം കാലം തെളിയിക്കുകയാണ്. യുക്മ സംവിധാനങ്ങള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെയും സംഘടന ശക്തമായ നടപടികളെടുത്ത് മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more