1 GBP = 104.23
breaking news

തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍

തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍

പശ്ചിമബംഗാളിലെ തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ട് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മമത ബാനര്‍ജിയും നരേന്ദ്ര മോഡിയും ഒരു വേദിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഇരുവരും ഒരു വേദി പങ്കിടുക. 23ന് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഒരു ദിവസത്തേക്കാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്. വൈകിട്ട് മൂന്നു മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്ന മോഡി 8.40ന് ഡല്‍ഹയിലേക്ക് തിരിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞ പോക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. പശ്ചിമ ബംഗാള്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് തൃണമൂല്‍ പാളയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തികൊണ്ടുള്ള ബിജെപി നീക്കങ്ങള്‍. എംഎല്‍എമാരടക്കം നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ഇതിനോടകം ചേക്കേറിയിട്ടുള്ളത്.

”തൃണമൂല്‍ വിട്ട് ആര്‍ക്കുവേണമെങ്കിലും ബിജെപിയിലേക്ക് പോകാം. എന്നാല്‍ക്കൂടിയും ഞങ്ങളുടെ തല അവര്‍ക്കുമുന്നില്‍ താഴില്ല” എന്നാണ് കൊഴിഞ്ഞുപോക്കുകളെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞദിവസം പ്രതികരിച്ചത്.

എന്നാല്‍, ബംഗാള്‍ പിടിക്കുകയെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ ഇത്തവണ അസ്ഥാനത്താവുമെന്നാണ് എബിപി-സീ വോട്ടര്‍ സര്‍വ്വെ ഫലം. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാവുമെന്നാണ് സര്‍വ്വേഫലം. തൃണമൂല്‍ 43% വോട്ട്, 154-163 സീറ്റ്; ബിജെപി 37.5% വോട്ട്, 98-106 സീറ്റ്; കോണ്‍ഗ്രസ് ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26-34 സീറ്റ് എന്നിങ്ങനെ ലഭിക്കുമെന്നും ഫലം പറയുന്നു.

തൃണമൂല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ക്കൂടി ബിജെപിയിലെത്തുമെന്നാണ് കൈലാഷ് വിജയവര്‍ഗ്യ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇവരുടെ പേരുകളടങ്ങിയ പട്ടിക തങ്ങളുടെ കൈവശമുണ്ടെന്നും ഇവര്‍ ഉടന്‍ ബിജെപിയിലെത്തുമെന്നും വിജയ വര്‍ഗ്യ പറഞ്ഞു. ”ബിജെപിയില്‍ ചേരാന്‍ താല്‍പര്യപ്പെടുന്ന 41 എംഎല്‍എമാരുടെ പട്ടിക എന്റെ കൈവശമുണ്ട്. അവരെയെല്ലാം ഞങ്ങള്‍ ബിജെപി പാളയത്തിലെത്തിക്കും. അതോടെ മമത സര്‍ക്കാര്‍ താഴെവീഴും. പക്ഷേ, ഇക്കാര്യം ആരെല്ലാം പാര്‍ട്ടിയോട് തുറന്ന് പറയും, ആര് പറയില്ല എന്ന കാര്യമാണ് ഞാന്‍ സാകൂതം നിരീക്ഷിക്കുന്നത്”. വിജയ വര്‍ഗ്യ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more