1 GBP = 104.17
breaking news

യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി; കോട്ടയം കടുത്തുരുത്തി സ്വദേശി ഷാജൻ കുര്യൻ (53) ഗ്ലാസ്ഗോയിൽ നിര്യാതനായി…

യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി; കോട്ടയം കടുത്തുരുത്തി സ്വദേശി ഷാജൻ കുര്യൻ (53) ഗ്ലാസ്ഗോയിൽ നിര്യാതനായി…
 ഗ്ലാസ്ഗോ:- കോട്ടയം കടുത്തുരുത്തി കരിന്തകരിക്കൽ കുര്യന്റെയും അന്നമ്മ കുര്യന്റെയും മകൻ       ഗ്ലാസ്‌ഗോയിൽ താമസിക്കുന്ന  ഷാജൻ കുര്യൻ കരിന്തകാരക്കൽ (53 ) ആണ് നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തിന്റെ മകന്റെ ആദ്യകുർബാന സ്വീകരണത്തെ തുടർന്നുള്ള പാർട്ടി നടന്നു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി ദേഹാസ്വസ്ഥ്യഥ്യത്തെ തുടർന്ന് ഷാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. മ്യതദേഹം ഗവാൻ ക്യൂൻമേരി ആശുപത്രിയിൽ.
ഭാര്യ കോട്ടയം മോനിപ്പിള്ളി സ്വദേശിനി ഷൈല ഷാജൻ.നാല് മക്കളാണ്. ആർഷ ഷാജൻ, ആഷ്നി ഷാജൻ, ആദർശ് ഷാജൻ, അമിത് ഷാജൻ എന്നിവരാണ് മക്കൾ. നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുകയായിരുന്നു.
യുകെകെസിഎ ഗ്ലാസ്‌ഗോ യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു മരണമടഞ്ഞ ഷാജൻ കുര്യൻ. പരേതന്റെ നിര്യാണത്തെ തുടർന്ന് ഫാ. ജോസഫ് എമ്പാടുതറ, ഫാ.ബിനു എന്നിവർ ആശുപത്രിയിലെത്തി പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. യുകയുടെയുംസ്കോട്ട്ലൻഡിന്റെയും  വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഷാജൻ കുര്യന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more