1 GBP = 104.21
breaking news

അമേരിക്കന്‍ ബോംബാക്രമണം; മലയാളി ഐ എസ് ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ ബോംബാക്രമണം; മലയാളി ഐ എസ് ഭീകരന്‍  കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യു എസിന്റെ ബോംബ് ആക്രമണത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. ടെലിഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബ് ഉപയോഗിച്ചാണ് ഇന്നലെ യു എസ് അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാത്രി 7.32 ഓടെയായിരുന്നു ബോംബുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂറ്റന്‍ ബോംബ് പ്രയോഗിച്ചത്. നങ്ഗാര്‍ഹര്‍ പ്രവിശ്യയിലുള്ള അതിര്‍ത്തി ജില്ലയായ അചിനിലാണ് വ്യോമാക്രമണം നടന്നത്. ജിബിയു43 എന്ന് പേരുള്ള ബോംബാണ് പ്രയോഗിച്ചത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയും മലയാളി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

കഴിഞ്ഞ ജൂലായിലാണ് കാസര്‍ഗോഡ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമുള്‍പ്പെടെയുള്ളവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പടന്നയില്‍ നിന്ന് കാണാതായ 11 പേര്‍ക്കെതിരെ ഐ എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more