1 GBP = 104.15
breaking news

മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ വെബ്‌സൈറ്റ് ഉത്‌ഘാടനം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ വെബ്‌സൈറ്റ് ഉത്‌ഘാടനം ചെയ്തു

ജോർജ്ജ് മാത്യു(പിആർഒ, സെന്റ് സ്റ്റീഫൻസ് ഐ ഓ സി, ബിർമിംഗ്ഹാം)

മിൽട്ടൺ കെയ്ൻസ്: മേയ് 25,26 ശനി, ഞായർ ദിവസങ്ങളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടത്തപ്പെടുന്ന യുകെ,യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ബിർമിംഗ്ഹാമിലെ എഡിങ്ടനിൽ വച്ച് നടന്ന ചടങ്ങിൽ ഭദ്രാസന കൗൺസിലർ ഫാ മാത്യൂസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. എൽദോസ് വർഗ്ഗീസ് വെബ്‌സൈറ്റിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഡീക്കൻ കാൽവിൻ, രാജൻ ഫിലിപ്പ്, സോജി ടി മാത്യു, സുനിൽ ജോർജ്ജ്, ബിജു ഐസക്ക്, റോജൻ തോമസ്, ജോർജ്ജ് മാത്യു, സോണി മാത്യു, ബിനു ലെസ്റ്റർ, അനിൽ ജോർജ്ജ്, രാജൻ വർഗ്ഗീസ്, ജെയ്‌സൺ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

“അവർക്ക് സമൃദ്ധിയായി ജീവൻ ഉണ്ടാകുവാനായിട്ട് ഞാൻ വന്നിരിക്കുന്നു(സെന്റ് ജോൺ 10:10 )” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം.

മേൽപ്പറഞ്ഞ വിഷയത്തെ ആസ്പദമാക്കി വചന പ്രഘോഷണവും ചർച്ചാ ക്‌ളാസ്സുകളും പഠന ക്‌ളാസ്സുകളും നടക്കും. കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്യാസിയോസ്, ഫാ. ഷോൺ മാത്യു(റോം) എന്നിവർ ചർച്ചാ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകും. ഭദ്രാസനത്തിന്റെ പത്താമത് വാർഷികം കോൺഫറസിനോടനുബന്ധിച്ച് നടത്തപ്പെടും. യുകെയിൽ നിന്ന് മാത്രമല്ല യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്നു എന്നുള്ളത് ഈ വർഷത്തെ കോൺഫറൻസിന്റെ സവിശേഷതയാണ്. സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക ക്‌ളാസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികളായ ഫാ. മാത്യൂസ് കുര്യാക്കോസ്, സുനിൽ ജോർജ്ജ് എന്നിവർ അറിയിച്ചു. ബെന്നി ചെമ്മനം രചിച്ച് സ്കറിയ ജേക്കബ് സംഗീതം നൽകി റോയ് പുത്തൂർ ആലപിച്ച ഫാമിലി കോൺഫറൻസിന്റ പ്രോമോ സോങ് പ്രകാശനം ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവ്വഹിക്കും.

ഭദ്രാസനത്തിന്റെ ആദ്ധ്യാത്മിക വളർച്ചക്കും, ഇടവക ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും, കൂട്ടായ്മക്കും വഴിയൊരുക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ കുടുംബങ്ങളോടും ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more