1 GBP = 103.94
breaking news

മഹാരാഷ്​ട്രയിൽ ആശങ്കയുയർത്തി കോവിഡ്​; 32,000ത്തോളം പുതിയ കേസുകൾ, 95 മരണം

മഹാരാഷ്​ട്രയിൽ ആശങ്കയുയർത്തി കോവിഡ്​; 32,000ത്തോളം പുതിയ കേസുകൾ, 95 മരണം

മുംബൈ: കോവിഡ്​ വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയിൽ പ്രതിദിനം റി​േപ്പാർട്ട്​ ചെയ്യുന്നത്​ 32,000ത്തോളം കേസുകൾ. കോവിഡ്​ മഹാമാരി പടർന്നതിനു​ശേഷം പ്രതിദിനം ഒരു സംസ്​ഥാനത്ത്​ റി​േപ്പാർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന കേസാണിത്​. ബുധനാഴ്​ച 31,885 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

95 മരണവും റിപ്പോർട്ട്​ ​ചെയ്​തു. 15,098 പേർ രോഗമുക്തി നേടി. ഇതോടെ മഹാരാഷ്​ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,47,299 ആയി. ചൊവ്വാഴ്ച 28,699 കേസുകളാണ്​ പുതുതായി മഹാരാഷ്​ട്രയിൽ റിപ്പോർട്ട്​ ചെയ്​തത്​. ഞായറാഴ്​ച 30,535 ​േകസുകളും. മരണനിരക്ക്​ 2.09ശതമാനവും രോഗമുക്തി നിരക്ക്​ 88.21 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുണെ, നാഗ്​പുർ, മുംബൈ താനെ, ഔറംഗബാദ്​, നാസിക്​ തുടങ്ങിയ ജില്ലകളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 

മഹാരാഷ്​ട്രയിലെയും പഞ്ചാബിലെയും രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ആശങ്ക പടർത്തുന്നതാണെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു. രാജ്യത്ത്​ തന്നെ ഏറ്റവും ​കൂടുതൽ രോഗബാധിതരുള്ള 10 ജില്ലകളിൽ ഒമ്പതും മഹാരാഷ്​ട്രയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

മാർച്ച്​ 31 വരെ നാസികിൽ ജില്ല ഭരണകൂടം ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. അവശ്യസേവനങ്ങൾക്ക്​ മാത്രമാണ്​ അനുമതി. ഔറംഗബാദിൽ ഏപ്രിൽ 11 വരെയാണ്​ ലോക്​ഡൗൺ. ഇവിടെ 144 പ്രഖ്യാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more