1 GBP = 104.15
breaking news

മഹാരാഷ്ട്രയില്‍ സൈനിക പരിശീലനകേന്ദ്രത്തില്‍ സ്ഫോടനം: ആറ് മരണം

മഹാരാഷ്ട്രയില്‍ സൈനിക പരിശീലനകേന്ദ്രത്തില്‍ സ്ഫോടനം: ആറ് മരണം

മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക പരിശീലനകേന്ദ്രത്തില്‍ സ്ഫോടനം. പുല്‍ഗാവിലെ സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം. സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.

സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കുപറ്റിയതായാണ് റിപ്പോര്‍ട്ട്. 11 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2016 മെയിലും സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് തീപടര്‍ന്ന് പിടിച്ചാണ് അപകടമുണ്ടായത്. ആ അപകടത്തില്‍ 16 പേര്‍ മരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more