1 GBP = 107.76
breaking news

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ യുഗത്തിന് അന്ത്യം; മോഹന്‍ യാദവ് പുതിയ മുഖ്യമന്ത്രി

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ യുഗത്തിന് അന്ത്യം; മോഹന്‍ യാദവ് പുതിയ മുഖ്യമന്ത്രി

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ യുഗത്തിന് അന്ത്യം. മോഹന്‍ യാദവിനെ മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഭോപ്പാലില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുവേണ്ടിയും കേന്ദ്രമന്ത്രി പ്രഹഌദ് സിംഗ് പട്ടേലിനുവേണ്ടിയും അണികള്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപിയുടെ സര്‍പ്രൈസ് പ്രഖ്യാപനം പുറത്തെത്തുന്നത്.

ഒബിസി നേതാവായ മോഹന്‍ യാദവ് ഉജ്ജയ്ന്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് സഭയിലെത്തുന്നത്. തൊട്ടുമുന്‍പുള്ള മന്ത്രിസഭയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 58 വയസുകാരനായ മോഹന്‍ യാദവ് ഉജ്ജയ്ന്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. തന്നെപ്പോലെ ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന് ഈ ഒരു അവസരം നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് പ്രഖ്യാപനത്തിനുശേഷം മോഹന്‍ യാദവ് പ്രതികരിച്ചു.

ജഗ്ദീഷ് ദേവ്ഡയേയും രാജേഷ് ശുക്ലയേയും ഉപമുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയ്ക്കുള്ളിലെ ആശയഭിന്നതകളും പരിഭവങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ തീരുമാനം. മല്‍ഹഡിയില്‍ നിന്നാണ് ദേവ്ഡ സഭയിലെത്തുന്നത്. രേവ മണ്ഡലത്തില്‍ നിന്നാണ് രാജേഷ് ശുക്ല ജനവിധി തേടിയിരുന്നത്. മുഖ്യഎതിരാളിയായി കോണ്‍ഗ്രസിനെ 66 സീറ്റുകളില്‍ ഒതുക്കി 163 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more