1 GBP = 104.17
breaking news

കഥകളിവേദിയില്‍ കുഴഞ്ഞുവീണ്‌ മടവൂര്‍ വാസുദേവന്‍ നായര്‍അന്തരിച്ചു

കഥകളിവേദിയില്‍ കുഴഞ്ഞുവീണ്‌ മടവൂര്‍ വാസുദേവന്‍ നായര്‍അന്തരിച്ചു

അഞ്ചല്‍: രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ച കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) അന്തരിച്ചു. അഞ്ചല്‍ അഗസ്‌ത്യക്കോട്‌ മഹാദേവ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കെ രാത്രി 11 നു വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്‌ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ: സാവിത്രി, മക്കള്‍: മധു, മിനി ബാബു, ഗംഗാ തമ്പി.

തിരുവനന്തപുരം ജില്ലയിലെ മടവൂരില്‍ കാരോട്ടു പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രില്‍ ഏഴിനാണ്‌ ജനനം. 1967 മുതല്‍ 1977 വരെ പത്തു വര്‍ഷം കലാമണ്ഡലത്തിലെ തെക്കന്‍ കളരിയില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1978 ല്‍ തിരുവനന്തപുരം ജില്ലയിലെ പകല്‍ക്കുറിയില്‍ തെക്കന്‍ കളരിക്കായി ഒരു കഥകളികേന്ദ്രം എം.കെ.കെ. നായരുടെ പ്രത്യേക താല്‍പ്പര്യത്തില്‍ ആരംഭിച്ചു. കലാഭാരതി കഥകളി വിദ്യാലയം എന്ന ഈ കഥകളികേന്ദ്രത്തിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ മടവൂരായിരുന്നു.

പന്ത്രണ്ടാം വയസില്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ച വാസുദേവന്‍ നായര്‍, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ചെങ്ങന്നൂര്‍ രാമന്‍പിള്ള എന്നിവരുടെ കീഴില്‍ അഭ്യസനം തുടര്‍ന്നു. പതിനാറു വയസു മുതല്‍ പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തിലാണ്‌ പഠനം പൂര്‍ത്തിയാക്കിയത്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more