1 GBP = 104.21
breaking news

ഇമ്മാനുവൽ മാക്രോണിന് കൊവിഡ്; യൂറോപ്യൻ നേതാക്കൾ സ്വയം നിരീക്ഷണത്തിൽ

ഇമ്മാനുവൽ മാക്രോണിന് കൊവിഡ്; യൂറോപ്യൻ നേതാക്കൾ സ്വയം നിരീക്ഷണത്തിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. 42 കാരനായ പ്രസിഡന്റ് എലിസി പാലസിൽ സ്വയം നിരീക്ഷണത്തിലാണ്.

മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിലുണ്ടായിരുന്ന സ്പാനിഷ് പ്രധാന മന്ത്രി അടക്കമുള്ള യൂറോപ്യൻ നേതാക്കളും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചൊവ്വാഴ്ച യൂറോപ്യൻ നേതാക്കൾക്കൊപ്പം മാക്രോൺ ഒഇസിഡി ചർചയിൽ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

രോ​ഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാക്രോണിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 67 കാരിയായ ഭാര്യ ബ്രി​ജെറ്റ് മാക്രോൺ സ്വയം നിരീക്ഷണത്തിലാണ്. ഇതുവരെ രോ​ഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more