1 GBP = 107.76
breaking news

ലൂട്ടൺ എയർപോർട്ട് കാർ പാർക്കിൽ വൻ തീപിടിത്തം; വിമാന സർവീസുകൾ നിർത്തിവച്ചു

ലൂട്ടൺ എയർപോർട്ട് കാർ പാർക്കിൽ വൻ തീപിടിത്തം; വിമാന സർവീസുകൾ നിർത്തിവച്ചു

ലൂട്ടൻ: ലൂട്ടൻ എയർപോർട്ടിലെ മൾട്ടി സ്റ്റോറി കാർപാർക്കിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തെത്തുടർന്ന് ലൂട്ടൺ എയർപോർട്ടിലെ എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചു, ടെർമിനൽ കാർ പാർക്കിൽ വലിയ തീപിടിത്തം ഉണ്ടായതിനാൽ ആളുകളോട് അവിടേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ടെർമിനൽ കാർ പാർക്ക് 2 ന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ബെഡ്ഫോർഡ്ഷയർ ഫയർ സർവീസ് പറയുന്നു.
പതിനഞ്ച് ഫയർ എഞ്ചിനുകൾ തീപിടുത്തത്തിൽ പങ്കെടുത്തു. നിരവധി കാറുകൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെ വിമാനങ്ങൾ നിർത്തിവച്ചതായി വിമാനത്താവളഅധികൃതർ അറിയിച്ചു.

പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടിനെത്തുടർന്ന് നാല് അഗ്നിശമന സേനാംഗങ്ങളെയും എയർപോർട്ട് സ്റ്റാഫിലെ ഒരു അംഗത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തം നടക്കുമ്പോൾ 1,200 വാഹനങ്ങൾ വരെ കാർ പാർക്കിൽ ഉണ്ടായിരുന്നിരിക്കാമെന്നും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അഗ്നിശമനസേന അറിയിച്ചു.

ഇന്ന് രാവിലെ ലൂട്ടണിൽ നൂറുകണക്കിന് ആളുകൾ വീട്ടിലേക്ക് പോകാൻ വഴിയില്ലാതെ കുടുങ്ങി. തങ്ങളുടെ കാറുകൾ കാർ പാർക്കിങ്ങിൽ ഉണ്ടെന്ന് പലരും മാധ്യമങ്ങളോട് പറഞ്ഞു. കനത്ത പോലീസ് സന്നാഹവും നിരവധി ഉദ്യോഗസ്ഥരും യാത്രക്കാരെ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ പരമാവധി ശ്രമിക്കുന്നു. വിമാനങ്ങൾ റദ്ദായതോടെ നിരവധിപേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more