1 GBP = 104.27
breaking news

മോഡ്രിച്ച് ലോകകപ്പിലെ താരം, കീലിയൻ എംബാപെ മികച്ച യുവതാരം

മോഡ്രിച്ച് ലോകകപ്പിലെ താരം, കീലിയൻ എംബാപെ മികച്ച യുവതാരം

മോസ്കോ: റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾ‌ഡൻ ബോൾ പുരസ്‌കാരം ക്രൊയേഷ്യൻ നായകൻ ലുക്കാ മോഡ്രിച്ചിന്. ലോക ഫുട്ബോൾ ആരാധകരുടെ മനം കവർന്ന് രണ്ടാം സ്ഥാനത്തായി റഷ്യയിൽ നിന്നും മടങ്ങുന്ന ക്രൊയേഷ്യയെ ഫെെനൽ വരെ എത്തിച്ച പ്രകടനമാണ് മോഡ്രിച്ചിനെ അവാർഡിനെ അർഹരാക്കിയത്. ബെൽജിയം നായകൻ ഈഡ‌ൻ ഹസാഡ്, ഫ്രഞ്ച് താരം ആന്റോയിൻ ഗ്രീസ്‌മാൻ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ഒന്നാം സ്ഥാനത്ത് എത്തിയത്.
മികച്ച താരത്തിന് മോഡ്രിച്ചിനൊപ്പം പരിഗണിച്ചിരുന്ന കീലിയൻ എംബാപെയാണ് ലോകകപ്പിലെ മികച്ച യുവതാരം. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ നേടിയ രണ്ട് ഗോളുകളടക്കം നാല് ഗോൾ നേടിയ പ്രകടനമാണ് 19കാരനായ എംബാപെയെ ഈ അവ‌ർഡിന് അർഹനാക്കിയത്. ബെൽജിയത്തെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കാൻ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ തിബോ കുർട്ടോയ്‌ക്കാണ് മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോൾഡൻ ഗ്ലൗ പുരസ്‌കാരം. ഗോൾ‌ഡൻ ബൂട്ട് പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നും സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more