1 GBP = 104.15
breaking news

ആരും പരിക്കേല്‍ക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കി; മിന്നലാക്രമണം നടത്തിയത് വന്‍ തയ്യാറെടുപ്പുകളോടെയെന്ന് ലഫ്. ജനറല്‍

ആരും പരിക്കേല്‍ക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കി; മിന്നലാക്രമണം നടത്തിയത് വന്‍ തയ്യാറെടുപ്പുകളോടെയെന്ന് ലഫ്. ജനറല്‍

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വിജയത്തിന് പിന്നില്‍ വന്‍ തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ലഫ്‌നന്റ് ജനറല്‍ ഡി.എസ്. ഹൂഡ. ആരും പരിക്കേല്‍ക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കിയിരുന്നെന്നും അന്നത്തെ നോര്‍ത്തേണ്‍ കമാന്‍ഡര്‍ കൂടിയായിരുന്ന ഹൂഡ പറഞ്ഞു.
‘മിന്നലാക്രമണത്തിനായി വളരെ വലിയ പരിശീലനമാണ് സൈനികര്‍ നടത്തിയത്. 2016 ജൂണ്‍ പതിനഞ്ചിന് ശേഷം മ്യാന്‍മറിനു സമീപം ഒട്ടേറെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സമയത്ത് പാകിസ്ഥാന്‍ പ്രകോപനപരമായ പ്രസ്താവനകള്‍ പലപ്പോഴും നടത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ കഴിയുമെന്നും അവര്‍ വെല്ലുവിളിച്ചു. ഇതോടെയാണ് മിന്നലാക്രമണമെന്ന തീരുമാനത്തിലേക്ക് ഞങ്ങളെത്തിയത്. ആരും പരിക്കേല്‍ക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കി. ആളപായം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലായതിനാല്‍ അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. ഒരാപത്തും സംഭവിക്കാതെ എല്ലാ സൈനികരും തിരിച്ചെത്തി’ ഹൂഡ പറഞ്ഞു.

ഒട്ടേറെ പദ്ധതികളായിരുന്നു മിന്നലാക്രമണത്തിനായി തയ്യാറാക്കിയിരുന്നത്. എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടാല്‍ അതില്‍നിന്ന് എങ്ങനെ രക്ഷപെടാം, എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാകാന്‍ സാദ്ധ്യത അങ്ങനെ പലകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആകാശമാര്‍ഗത്തിലൂടെ വേണോ അതോ അതിര്‍ത്തിയില്‍നിന്ന് കൂടുതല്‍ സൈനികരെ അയയ്ക്കണമോയെന്നുവരെ ചിന്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകളും തയ്യാറാക്കി നിറുത്തിയിരുന്നു. ആക്രമണം തത്സമയം വീഡിയോ സ്ട്രീമിലൂടെ ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു’ ഹൂഡ വ്യക്തമാക്കി.

നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ഒരുവര്‍ഷം തികയാനിരിക്കെയാണ് ലഫ്. ജനറല്‍ ഹൂഡയുടെ വെളിപ്പെടുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more