1 GBP = 107.78
breaking news

പണപ്പെരുപ്പ നിരക്ക് കുറയുന്നു; നികുതി കുറയ്ക്കുമെന്ന സൂചന നൽകി ചാൻസലർ

പണപ്പെരുപ്പ നിരക്ക് കുറയുന്നു; നികുതി കുറയ്ക്കുമെന്ന സൂചന നൽകി ചാൻസലർ

ലണ്ടൻ: പണപ്പെരുപ്പനിരക്ക് കുറയുകയും സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുമുണ്ടായതോടെ അടുത്ത ആഴ്ച ശരത്കാല പ്രസ്താവനയിൽ നികുതി കുറയ്ക്കാനുള്ള അവസരമുണ്ടെന്ന് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു.

ബുധനാഴ്ചത്തെ സാമ്പത്തിക പ്രഖ്യാപനത്തിന് മുന്നോടിയായി, പണപ്പെരുപ്പം വർഷത്തിൽ പകുതിയായി കുറഞ്ഞതിനാൽ, വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിമിഷമാണിതെന്ന് ചാൻസലർ പറഞ്ഞു. അതേസമയം നമ്മുടെ ക്ഷേമ സംവിധാനം പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കമ്പനികളെ സഹായിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വാദിച്ചു.

ഇൻഹെറിറ്റൻസ് ടാക്സ് വെട്ടിക്കുറയ്ക്കുന്ന കാര്യവും ഹണ്ട് പരിഗണിക്കുന്നുണ്ട്, എന്നാൽ ഇത് സമ്പന്നരെ പിന്തുണക്കുന്നുവെന്ന വിമർശനത്തിന് കാരണമാകുമെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. അതേസമയം സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർദ്ധനവ് കുറയ്ക്കുമെന്ന കൺസർവേറ്റിവ് സർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ചാൻസലർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more