1 GBP = 104.16
breaking news

തലസ്ഥാന നഗരിയിലെ ആക്രമണങ്ങൾക്ക് ശമനമില്ല; ഇന്നലെ മാത്രം ലണ്ടൻ തെരുവുകളിൽ ആക്രമിക്കപ്പെട്ടത് ആറു കൗമാരക്കാർ; മൂന്ന് പേരുടെ നില ഗുരുതരം

തലസ്ഥാന നഗരിയിലെ ആക്രമണങ്ങൾക്ക് ശമനമില്ല; ഇന്നലെ മാത്രം ലണ്ടൻ തെരുവുകളിൽ ആക്രമിക്കപ്പെട്ടത് ആറു കൗമാരക്കാർ; മൂന്ന് പേരുടെ നില ഗുരുതരം

ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനിലെ തെരുവുകളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് ശമനമാകുന്നില്ല. ഈ വർഷം മാത്രം ലണ്ടൻ തെരുവുകളിൽ ആക്രമണത്തിന് വിധേയമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കഴിഞ്ഞുവെന്ന് യുക്മ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.

ലണ്ടൻ നഗരത്തിലെ കൊലപാതക പരമ്പര തുടർക്കഥയാകുന്നു; കുത്തേറ്റ് ഇരുപതുകാരൻ കൊല്ലപ്പെട്ടു; ഈ വർഷം ഇതുവരെ ലണ്ടനിൽ കൊല്ലപ്പെട്ടത് 50 പേർ

ഇന്നലെ ആറ് കൗമാരക്കാരാണ് ലണ്ടൻ തെരുവുകളിൽ കത്തിക്കുത്തിന് ഇരയായത്. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി 90 മിനിറ്റിനുള്ളിൽ നാല് കത്തിക്കുത്ത് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ന്യൂഹാമിലെ ലിറ്റിൽ ഇൽഫോർഡ് പാർക്കിൽ നിന്ന് ഒരു പതിമൂന്ന് കാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ്‌ മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിനിട്ടുകൾക്കകം വെസ്റ്റ് ലണ്ടനിലെ ഏലിങ് ബ്രോഡ്വേയിൽ നിന്ന് കുത്തേറ്റ കൗമാരക്കാരനെ പോലീസും പാരാമെഡിക്കൽ ടീമും ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യ സ്ഥിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഈസ്റ്റ് ലണ്ടനിലെ മൈൽ എൻഡിൽ നിന്നും മറ്റൊരു കത്തിക്കുത്ത് ആക്രമണത്തിൽ മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഹാംലെറ്റ് പോലീസ് അറിയിച്ചു. നിസ്സാര പരിക്കുകളോടെയാണ് മൂന്നാമനെ പോലീസ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചര മണിയോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. ഈസ്റ്റ് ഇന്ത്യ ഡോക്കിലാണ് ആദ്യ കത്തിക്കുത്ത് ആക്രമണം നടന്നത്. ഒരു പതിനഞ്ച് കാരനാണ് ഇവിടെ ആക്രമണത്തിൽ പരിക്കേറ്റത്. എന്നാൽ ഇയാളുടെ നില ഗുരുതരമല്ല. ഈസ്റ്റ് ഇന്ത്യ ഡോക്കിലെയും ഈലിങ് ബ്രോഡ്വെയിലേയും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ലണ്ടനിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനരോഷം ഉയരുകയാണ്. 2014 മുതൽ ലണ്ടനിലെ ആക്രമണങ്ങൾ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. പോലീസ് ബഡ്ജറ്റിൽ വരുത്തിയ വൻ കുറവ് തന്നെയാണ് ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് മൂലകാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടക്ക് £700 മില്യൺ പൗണ്ടിന്റെ കുറവാണ് ബഡ്ജറ്റിൽ ഉണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more