1 GBP = 104.15
breaking news

ലണ്ടനിലെ പ്രൈമറി സ്‌കൂളുകളും അടച്ചിടാൻ ഉത്തരവ്

ലണ്ടനിലെ പ്രൈമറി സ്‌കൂളുകളും അടച്ചിടാൻ ഉത്തരവ്

ലണ്ടൻ: പുതിയ ടേം ആരംഭിക്കുന്നതിന് തയ്യാറെടുക്കവേ ലണ്ടനിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.അതേസമയം ചില പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച സ്‌കൂളുകളിലേക്ക് മടങ്ങിവരാനുള്ള പദ്ധതിയെക്കുറിച്ച് സർക്കാരുമായി ധാരണയിലായതായി ലണ്ടൻ മേയർ സാദിഖ് ഖാൻ അറിയിച്ചു.

തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ഒമ്പത് പ്രാദേശിക അധികാരികളുടെ നേതാക്കൾ വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസണിന് കത്തെഴുതിയിരുന്നു. എന്നാൽ നഗരത്തിലുടനീളം സ്‌കൂളുകൾ അടച്ചിടുന്നത് അവസാന ആശ്രയമാണെന്ന് വില്യംസൺ പറഞ്ഞു.

കൊറോണ വൈറസ് ട്രാൻസ്മിഷൻ നിരക്കിന്റെ കൂടുതൽ അവലോകനത്തിന് ശേഷമാണ് തലസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിൽ വിദൂര പഠനം മതിയെന്ന തീരുമാനത്തിലെത്തിയത്.
ദുർബലരായ വിദ്യാർത്ഥികളും പ്രധാന തൊഴിലാളികളുടെ കുട്ടികളും സ്കൂളിൽ എത്തുന്നത് തുടരുമെന്ന് സർക്കാർ അറിയിച്ചു.
ഒൻപത് ലണ്ടൻ ബൊറോകളിലെയും സിറ്റി സിറ്റി ഓഫ് ലണ്ടൻ ജില്ലയിലെയും സ്കൂളുകൾ വീണ്ടും തുറക്കാൻ സജ്ജമാക്കി. ബാക്കി 23 ബൊറോകളിലെ സ്കൂളുകൾ ജനുവരി 4 മുതൽ അടച്ചിരിക്കും. സെക്കൻഡറി സ്‌കൂളുകൾ അടച്ചിടുന്നതിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതേസമയം രാജ്യത്തെ മുഴുവൻ പ്രൈമറി സെക്കൻഡറി സ്‌കൂളുകൾ അടച്ചിടണമെന്ന ആവശ്യമാണ് അധ്യാപക സംഘടനകൾ മുന്നോട്ട് വച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more