1 GBP = 103.21

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംഗീത – നൃത്ത സന്ധ്യ വര്‍ണനിലാവ് മാര്‍ച്ച് 18ന് ഈസ്റ്റ് ഹാമില്‍; കലാഭവന്‍ മണി അനുസ്മരണവും സാഹിത്യവേദി പുരസ്‌കാര സമര്‍പ്പണവും

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംഗീത – നൃത്ത സന്ധ്യ വര്‍ണനിലാവ് മാര്‍ച്ച് 18ന് ഈസ്റ്റ് ഹാമില്‍; കലാഭവന്‍ മണി അനുസ്മരണവും സാഹിത്യവേദി പുരസ്‌കാര സമര്‍പ്പണവും

രാജി ഫിലിപ് തോമസ്

സംഗീതവും നൃത്തവും സമന്യയിപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി ഒരുക്കുന്ന ‘വര്‍ണനിലാവ് ‘ മാര്‍ച്ച് 18 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണ ഗുരു മിഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5. 30 ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും . തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും.

കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, വക്കം ജി. സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, ജെയ്ന്‍ കെ. ജോണ്‍, ജോയ്സി ജോയ്, ശാന്തമ്മ സുകുമാരന്‍, മനീഷ ഷാജന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ മലയാളികളുടെ മനസ്സില്‍ നീറുന്ന നൊമ്പരമായി നില്‍ക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ ആലപിക്കും.

പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ‘ നിറ നിറയോ നിറ’ യിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരന്‍ ജെയ്‌സണ്‍ ജോര്‍ജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകള്‍ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമന്‍ തുടങ്ങിയ പ്രതിഭകളെ വേദിയില്‍ ആദരിക്കുന്നതായിരിക്കും.

ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരങ്ങള്‍ക്ക് 2016ല്‍ അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജിന്‍സണ്‍ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരന്‍ മനോജ് ശിവയില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505; 07584074707

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more