1 GBP = 104.21
breaking news

വചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി സേവ്യർഖാൻ അച്ചൻ;യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്സ്.

വചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രുഷകളുമായി  സേവ്യർഖാൻ അച്ചൻ;യാത്രാ സൗകര്യം ഒരുക്കി വോളണ്ടിയേഴ്സ്.

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പ്രശസ്ത തിരുവചന പ്രഘോഷകനും,സെഹിയോൻ ശുശ്രുഷകളുടെ സ്ഥാപകനുമായ സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷന് നേതൃത്വം നൽകും.ഒക്ടോബർ മാസത്തിലെ പരിശുദ്ധ ജപമാല സമർപ്പണ നിറവിൽ നയിക്കപ്പെടുന്ന പരിശുദ്ധാൽമ അഭിഷേക ശുശ്രുഷ അതിനാൽ തന്നെ തിരുവചനങ്ങളുടെ ജീവൻ തുടിക്കുന്ന ദൈവീക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാൻ ഇടം നൽകുന്ന അനുഗ്രഹ വേദിയാകും.അത്ഭുത രോഗശാന്തികൾ,വിടുതലുകൾ,ഉദ്ധിഷ്‌ഠ കാര്യ സാദ്ധ്യങ്ങൾ, ദൈവ കൃപകൾ എന്നിവയുടെ അനുഗ്രഹ വർഷ അനർഗ്ഗള പ്രവാഹത്തിനു അഭിഷേകാഗ്നി കൺവെൻഷൻ വേദിയാവുമ്പോൾ തിരുവചനത്തിനു കാതോർക്കുന്ന ഏവർക്കും നേർസാക്ഷികളാവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഉള്ള സുവർണ്ണാവസരം ആയിരിക്കും ലണ്ടനിൽ സംജാതമാകുക.
കുർബ്ബാന കേന്ദ്രങ്ങൾ,പ്രാർത്ഥനാ കൂട്ടായ്മ്മകൾ,കുടുംബ കൂട്ടായ്‌മകൾ,ഭവനങ്ങൾ,വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ച് യു കെ യിലുടനീളം നടത്തുന്ന ഉപവാസ പ്രാർത്ഥനകൾ,അഖണ്ഡ ജപമാലകൾ,വിശുദ്ധ കുർബ്ബാന സമർപ്പണങ്ങൾ, പരിത്യാഗങ്ങൾ, മദ്ധ്യസ്ഥ പ്രാർത്ഥനകൾ എന്നിവക്ക് ലഭിക്കുന്ന ദൈവീക സമ്മാനങ്ങൾ ഓരോരോ കൺവെൻഷൻ സെന്ററുകളെയും അത്ഭുത വിജയങ്ങളുടെ വിളനിലമാക്കും.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിഭാവനം ചെയ്തു തന്റെ പ്രത്യേക താല്പര്യം എടുത്തു നയിക്കുന്ന പ്രഥമ സുവിശേഷവൽക്കരണ പദ്ധതിയായ അഭിഷേകാഗ്നി കൺവെൻഷനുകൾ യു കെ യുടെ ആദ്ധ്യാൽമിക-ആല്മീയ തലങ്ങളിൽ വിശ്വാസൈക്യ വിപ്ലവം തന്നെ സൃഷ്‌ടിക്കും.
എട്ടു മേഖലകളായി നടത്തപ്പെടുന്ന പരിശുദ്ധാൽമ്മ ശുശ്രുഷകളുടെ സമാപനമായി ലണ്ടൻ റീജണൽ വചന ശുശ്രുഷ ഒക്ടോബർ 29 നു ഞായറാഴ്ച അല്ലിൻസ് പാർക്കിൽ നടത്തപ്പെടും.രാവിലെ 9:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം 6:00 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കായിക,ആഘോഷ ആരവങ്ങൾ മാത്രം കേട്ട് തഴമ്പിച്ച വേദികൾ തിരുവചനങ്ങളുടെയും സ്തുതിപ്പുകളുടെയും ഭക്തി ഗാനങ്ങളുടെയും ആരവത്താൽ ദൈവീക സാന്നിദ്ധ്യം നിറയപ്പെടും.
പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിച്ച് ധ്യാനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക്‌ അല്ലിൻസ് പാർക്കിനടുത്തുള്ള മിൽഹിൽ സ്റ്റേഷനിൽ നിന്നും യാത്രാ കര്യം ഒരുക്കുവാൻ വോളന്റിയേഴ്സ് ടീം തയ്യാറായി സ്റ്റേഷൻ പരിസരത്തുണ്ടാവും. അത്യാവശ്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് സൗകര്യം ഒരുക്കുന്നത്.
അനുഗ്രഹ സ്രോതസ്സായി തിരുക്കർമ്മങ്ങൾ മാറ്റുന്നതിലേക്കു ഉപവാസ ശുശ്രുഷയായിട്ടാണ് അഭിഷേകാഗ്നി കൺവെൻഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നത്. ആയതിനാൽ ആവശ്യം ഉള്ളവർ തങ്ങളുടെ ഭക്ഷണം കയ്യിൽ കരുതേണ്ടതാണ്.
അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കു ചേരുവാൻ ലണ്ടൻ റീജണൽ കൺവെൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം,ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര എന്നിവർ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ട്രാൻസ്‌പോർട്ട്- അനിൽ എൻഫീൽഡ് -07723744639
വിലാസം:
Allianz Park, Greenlands Lanes, Hendon, London NW4 1RL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more