1 GBP = 104.13
breaking news

ലോക്ഡൗണിൽ യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ 31 വരെ യാത്ര നടത്താം: എയർ ഇന്ത്യ എക്സ്പ്രസ്സ്

ലോക്ഡൗണിൽ യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ 31 വരെ യാത്ര നടത്താം: എയർ ഇന്ത്യ എക്സ്പ്രസ്സ്

ലോക്ഡൗണിൽ വിമാന സർവീസുകൾ നിർത്തിയതോടെ യാത്ര മുടങ്ങിയവർക്ക് വീണ്ടും യത്രയ്ക്ക് അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്‌പ്രസ്സ്, 2020 മാർച്ച് 31 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയാളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2021 ഡിസംബർ 31 വരെ യാത്ര നടത്താമെന്ന് എയർ ഇന്ത്യ എക്സ്‌പ്രെസ്സ് വ്യക്തമാക്കി. ഈ കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര നടത്താത്തവർക്ക് ടിക്കറ്റിന്റെ പണം തിരികെ ലഭിയ്ക്കുകയോ മറ്റൊരു യാത്രയ്ക്ക് അവസരം ലഭിയ്ക്കുകയോ ഇല്ല.

യാത്രക്കാർക്ക് ഒരു തവണ യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റുന്നതിനും അവസരം ഉണ്ടായിരിയ്കും. എന്നാൽ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദിയ്ക്കില്ല. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ അധികം വരുന്ന തുക യാത്രക്കാരിൽനിന്നും ഈടാക്കും. പുതിയ റൂട്ടിലേയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്കിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ നിരക്ക് ക്രമീകരിയ്ക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more